പാലക്കാട്: ധോണി മൂലപ്പാടത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍. മൂലപ്പാടത്ത് ഷംസുദ്ദീ ന്റെ വീട്ടിലെ പശുവിനെ പുലി ആക്രമിച്ച് കൊന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പ്രാഥമിക സ്ഥിരീകരണം. വനംവകുപ്പ് ഉദ്യോഗസ്ഥരെ അറി യിച്ചെങ്കിലും നടപടിയെടുക്കാന്‍ വൈകിയെന്ന് നാട്ടുകാര്‍ ആരോപിച്ചു. മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നിട്ടും വനംവകുപ്പ് ആവശ്യ മായ നടപടിയെടുത്തില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൂട് സ്ഥാപിക്കുന്നതിലടക്കം അലംഭാവമുണ്ടാകുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!