മണ്ണാര്‍ക്കാട്: നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ വഴിയുള്ള കിലോയ്ക്ക് 29 രൂപയുടെ ഭാരത് അരി മണ്ണാര്‍ക്കാട് വിതരണം ചെയ്തു. മണ്ണാര്‍ക്കാട് സനഫ കോംപ്ലക്സില്‍ നൂറുക്കണക്കിന് പേര്‍ അരി വാങ്ങാനെത്തി. ടോക്കണ്‍ പ്രകാര മായിരുന്നു 10കിലോ അരി നല്‍കിയത്. 10 ടണ്‍ അരിയാണ് വിതരണത്തിനായി ലോ റിയില്‍ എത്തിച്ചത്. ഉച്ചയോടെ അരി മുഴുവന്‍ വിതരണംചെയ്തു. അരി കിട്ടാതെ മടങ്ങി യവരുമുണ്ട്. വിതരണോദ്ഘാടനം ബി.ജെ.പി. ജില്ലാ സെക്രട്ടറി ബി. മനോജ്, രവി അടിയ ത്ത് എന്നിവര്‍ നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് എ.പി.സുമേഷ്‌കുമാര്‍ അധ്യക്ഷനാ യി. ഭാരവാഹികളായ ബിജു നെല്ലമ്പാനി, എം.സുബ്രഹ്മണ്യന്‍, ടിഎം.സുധ, എ.ബാലഗോ പാലന്‍, എം.വി.രവീന്ദ്രന്‍, എന്‍.ആര്‍.രജിത, ശ്രീധരന്‍ ചേറുംകുളം, പരമേശ്വരന്‍പിള്ള, കൗണ്‍സിലര്‍മാരായ പി.പ്രസാദ്, എന്‍.ലക്ഷ്മി, വി.അമുദ, പഞ്ചായത്ത് മെമ്പര്‍ സുഭാഷ് പങ്കെടുത്തു.