മണ്ണാര്‍ക്കാട്: പൊതുജനാരോഗ്യമേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മണ്ണാര്‍ ക്കാട് നഗരസഭ, കുമരംപുത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് എന്നീ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി എന്‍. ഷംസു ദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. ഈ ആവശ്യമുന്നയിച്ച് എം.എല്‍.എ. നേരത്തെ നിവേദനം നല്‍കിയതിന്റെ ഭാഗമായാണ് ഹോമിയോ ഡിസ്പന്‍സറികള്‍ അനുവദിച്ചിട്ടുള്ളത്.