മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയില്‍ അന്തരീക്ഷതാപനില വര്‍ദ്ധിച്ചു വരികയാണെന്നും സൂര്യാഘാതമേല്‍ക്കാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ( ആരോഗ്യം ) ഡോ. വിദ്യ . കെ. ആര്‍ അറിയിച്ചു. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ നേരിട്ട് ശരീരത്തില്‍ വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിര്‍ജ്ജലീകര ണമൊഴിവാക്കാന്‍ ധാരാളം ശുദ്ധജലം കുടിക്കണം. ചെറിയ കുട്ടികള്‍ പ്രായാധിക്യമു ള്ളവര്‍ , രോഗങ്ങള്‍ മൂലം ക്ഷീണിതരായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നുന്നപക്ഷം വൈദ്യ സഹായം തേടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

സൂര്യാഘാതത്തെ അറിയാം

സൂര്യാഘാതമെന്നാല്‍ അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ ശരീരത്തി ന്റെ താപനിയന്ത്രണ സംവിധാനങ്ങളാകെ തകരാറിലാകും. ഇത് ശരീരത്തിന്റെ ഒട്ടന വധി സുപ്രധാന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഈ അവസ്ഥയാണ് സൂര്യാഘാതം. വളരെ ഉയര്‍ന്ന ശരീര താപം , വറ്റി വരണ്ട , ചുവന്ന, ചൂടായ ശരീരം , ശക്തമായ തലവേദന , തലകറക്കം , മന്ദഗതിയിലുള്ള നാഡീമിടിപ്പ് , മാനസികാവസ്ഥ യിലെ വ്യതിയാനങ്ങള്‍, അബോധാവസ്ഥ എന്നിവയെല്ലാം സൂര്യാഘാത ലക്ഷണങ്ങ ളാണ്. ഗുരുതരമായ ഒരു അവസ്ഥയാണിത്.

സൂക്ഷിക്കണം സൂര്യതാപത്തെയും

സൂര്യതാപമെന്നാല്‍ കൂടുതല്‍ സമയം നേരിട്ട് വെയില്‍ കൊള്ളുന്നതുവഴി സൂര്യതാ പമേറ്റ് തൊലി ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുക, തൊലിപ്പുറത്ത് കുരുക്കള്‍ ഉണ്ടാകുക ,ക്ഷീണം, തലകറക്കം , തലവേദന , പേശിവലിവ്, ഓക്കാനം, ഛര്‍ ദ്ദി, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം , മൂത്രത്തിന്റെ അളവ് കുറയുകയും മഞ്ഞനിറമാകുകയും ചെയ്യുക , ബോധക്ഷയം എന്നിവ ലക്ഷണങ്ങളാണ്. പ്രതിരോധമാ ര്‍ഗ്ഗങ്ങള്‍ : ധാരാളം ശുദ്ധജലം കുടിക്കുക , അമിതമായി വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞി വെള്ളം , മോര് , നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ കുടിക്കുക , ധാരാളം ജലാം ശം അടങ്ങിയതും , വൃത്തിയുള്ളതുമായ തണ്ണിമത്തന്‍ , ഓറഞ്ച് തുടങ്ങിയ പഴങ്ങളും, പച്ചക്കറി സാലഡുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക , വെയിലിനു ചൂടേറുന്ന സമയം നേരിട്ട് വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക , കുട്ടികള്‍ , വയോജനങ്ങള്‍ ഗര്‍ഭിണി കള്‍ , അസുഖം മൂലം ക്ഷീണിതര്‍ എന്നിവര്‍ അധികം വെയിലേല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക . സൂര്യതാപമേറ്റതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന വ്യക്തി ഉടന്‍ തണലത്തേക്ക് മാറ്റുകയും , വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!