തച്ചനാട്ടുകര : വിശ്വസ്തതയുടേയും സുരക്ഷിതത്വത്തിന്റെയും 74 വര്‍ഷങ്ങളുടെ പ്രവ ര്‍ത്തനപാരമ്പര്യത്തിന്റെ കരുത്തില്‍ ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ 55-ാംമൈലില്‍ പ്രവര്‍ത്തനം തുടങ്ങി. വി.കെ.ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാ ടനം ചെയ്തു. ലോക്കര്‍ ഉദ്ഘാടനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.ടി.ഹസന്‍ മാസ്റ്റര്‍ അധ്യക്ഷനായി. സെക്രട്ടറി കെ.അഷ്‌റഫ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം. സലീം മാസ്റ്റര്‍ മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. സഹകരണ സംഘം ജോയിന്റ് രജി സ്ര്ടാര്‍ പി.ഉദയന്‍ ആദ്യനിക്ഷേപം സ്വീകരിച്ചു.ബഷീര്‍ തെക്കന്‍, കെ.ജി.സാബു, കെ.പി.ബുഷ്‌റ, കുഞ്ഞിമുഹമ്മദ്, സി.പി.അലവിമാസ്റ്റര്‍, ഇ.കെ.മൊയ്തുപ്പുഹാജി, കരി മ്പനക്കല്‍ ഹംസ, കെ.രവീന്ദ്രന്‍, കെ.ഹംസ മാസ്റ്റര്‍, രാമന്‍കുട്ടി ഗുപ്തന്‍, സി.ജയന്‍, ടി. പി.അഖില്‍ദേവ്, തങ്കം മഞ്ചാടിക്കല്‍, സി.പി.സുബൈര്‍, എന്‍.അബൂബക്കര്‍, വി.പി. റഷീദ് മാസ്റ്റര്‍, ടി.പി.മന്‍സൂറലി, കെ.പി.കെ.സുരേഷ്‌കുമാര്‍, പി.കുഞ്ഞലവി മാസ്റ്റര്‍, പാറക്കല്ലില്‍ മുസ്തഫ, എ.പി.ഉമ്മര്‍, കെ.റുഖിയ, കെ.സല്‍മത്ത്, ടി.ജമീല, സുബ്രഹ്മണ്യന്‍, ഉമ്മര്‍ ചോലശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് പി.കൃഷ്ണദാസ് സ്വാഗതവും കെ.മുരളീകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!