അലനല്ലൂര്‍ : നെന്‍മിനിപ്പുറത്ത് അയ്യപ്പന്‍കാവിലെ താലപ്പൊലി ശനിയാഴ്ച ആഘോഷി ക്കും. ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വ ത്തിലാണ് ചടങ്ങുകള്‍.ഇന്ന് വൈകിട്ട് ഗാനമേള അരങ്ങേറി. താലപ്പൊലി ദിനമായ നാളെ രാവിലെ എട്ടിന് പട്ടല്ലൂര്‍ മനയില്‍ നിന്നും മേളസമേതമുള്ള എഴുന്നെള്ളിപ്പ് നടക്കും. ഒമ്പതിന് പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 3.30ന് ദേശവേലകളുടെ അകമ്പടി യോടെ കാഴ്ചശീവേലി നടക്കും. പൂതന്‍ തിറ വേഷങ്ങളും, കാള, കാവടി, ശിങ്കാരിമേളങ്ങ ളും പഞ്ചദേവനടനവും ഉണ്ടാകും. വൈകിട്ട് അഞ്ചിന് മേളം, രാത്രി ഒമ്പതിന് ഡബിള്‍ തായമ്പക തുടര്‍ന്ന് ബാലെ എന്നിവയും നടക്കും.

ഗതാഗതനിയന്ത്രണം

താലപ്പൊലിയോടനുബന്ധിച്ച് ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ രാത്രി എട്ടുവരെ സം സ്ഥാനപാതയില്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് നാട്ടുകല്‍ പൊലിസ് അറിയിച്ചു. മേലാറ്റൂര്‍ ഭാഗത്തുനിന്നും വരുന്ന ദീര്‍ഘദൂര ചരക്കു വാഹനങ്ങളും, യാത്രാവാഹന ങ്ങളും കുളപ്പറമ്പില്‍ നിന്നും തിരിഞ്ഞ് വെട്ടത്തൂര്‍ വഴി കരിങ്കല്ല ത്താണിയിലേക്കും, മണ്ണാര്‍ക്കാട് നിന്നും വരുന്ന ദീര്‍ഘദൂര ചരക്കു വാഹനങ്ങളും, യാത്രാവാഹനങ്ങളും ഭീമനാട് നിന്നും തിരിഞ്ഞ് നാട്ടുകല്‍ ഭാഗത്തേക്കും പോകേ ണ്ടതാണെന്ന് നാട്ടുകല്‍ പോലീസ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!