പാലക്കാട് : ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം എല്ലാ ഭക്ഷ്യ സംരംഭങ്ങള്‍ ക്കും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ വേണം എന്നതിന്റെ അടിസ്ഥാനത്തി ല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ നാല് ദിവസമായി നടത്തിയ ഓപ്പറേഷന്‍ ഫോസ് കോസ് അവസാനിച്ചു. ഒമ്പത് സ്‌ക്വാഡുകളായി ആകെ 1073 പരിശോധനകളാണ് നട ത്തിയത്. ഇതില്‍ ലൈസന്‍സും രജിസ്ട്രേഷനും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന 56 സ്ഥാപ നങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങള്‍ മൂന്നു ദിവസത്തിനുള്ളില്‍ ലൈസന്‍സിന് രജിസ്ട്രേഷനും അപേക്ഷിക്കുകയും പിഴ അടയ്ക്കുകയും ചെയ്താല്‍ മാത്രമേ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി ലഭിക്കൂ. ലൈസന്‍സ് എടുക്കേണ്ടതിനുപ കരം രജിസ്ട്രേഷന്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന 86 സ്ഥാപനങ്ങളും പരിശോധനയില്‍ കണ്ടെത്തി. മറ്റ് കാരണങ്ങളാല്‍ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിന് നോട്ടീസ് നല്‍കി.