മണ്ണാര്‍ക്കാട് : തദ്ദേശ, നിയമസഭ, ലോകസഭ തെരഞ്ഞെടുപ്പുകളുടെ ഭാഗമായി 17 വയസ് കഴിഞ്ഞവര്‍ക്കും മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. 18 ആകുന്നതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോമാറ്റിക്കായി വോട്ടര്‍ പട്ടികയില്‍ പേര് ചേ രും. പേര് ചേര്‍ക്കുന്നതിനായി voters.eci.gov.in അല്ലെങ്കില്‍ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി അപേക്ഷ നല്‍കാം. voters.eci.gov.in ല്‍ മൊബൈല്‍ നമ്പര്‍ നല്കി ലഭിക്കുന്ന ഒ.ടി.പി നല്കി പാസ്വേര്ഡ് ഉണ്ടാക്കുക. തുടര്‍ന്നുവരുന്ന മെനുവില്‍ ലോഗിന്‍ ചെയ്ത് ഫോം ആറില്‍ അപേക്ഷിക്കുക. ശേഷം പേര്, മേല്‍വിലാസം, പ്രായം തെളിയിക്കുന്ന രേഖക ള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപ്ഡ് ചെയ്യുക. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ വഴി വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, പാലക്കാട് കലക്ടറേറ്റ്, ബൂത്ത് ലെവല്‍ ഓഫീസ് എന്നിവിട ങ്ങളില്‍ സൗജന്യമായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാവുന്നതാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പറായ 1950ല്‍ ബന്ധപ്പെടാം.