തച്ചനാട്ടുകര: ചെത്തല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ 55-ാം മൈലില്‍ ശനിയാഴ്ച തുറന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1950ഓഗസ്റ്റ് 11നാണ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. 74 വര്‍ഷം പിന്നിട്ട ബാങ്കിന് 150കോടി രൂപ പ്രവര്‍ത്തനമൂലധനമുണ്ട്. 130 കോടി രൂപ നിക്ഷേപമുള്ള ബാങ്ക് 100 കോടി രൂപയോളം വായ്പ നല്‍കിയിട്ടുണ്ട്. ക്ലാസ് വണ്‍ സ്‌പെ ഷ്യല്‍ ഗ്രേഡ് വിഭാഗത്തിലുള്ള ബാങ്ക് വിവിധതരത്തിലുള്ള നിക്ഷേപ പദ്ധതികളും വായ്പകളും ചിട്ടികളും ഇടപാടുകാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അറുപത് ശതമാനം വരെ ഡിസ്‌കൗണ്ടില്‍ ഗുണമേന്‍മയുള്ള ഇംഗ്ലീഷ് മരുന്നുകള്‍ നല്‍കുന്ന നീതി മെഡിക്കല്‍ സ്റ്റോറും, മികച്ച കമ്പനികളുടെ രാസവളങ്ങള്‍ വിതരണം ചെയ്യുന്ന ഡിപ്പോയും ബാങ്കി ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബാങ്കിന്റെ പ്രവര്‍ത്തന പരിധിയായ തച്ചനാട്ടുകര പഞ്ചായത്തിന് പുറത്തുള്ള ആളുക ള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ സാഫല്യമെന്ന പേരില്‍ ഗോള്‍ഡ് പര്‍ച്ചേസ് സ്‌കീം ഉടന്‍ ആരംഭിക്കുമെന്ന് ഭരണസമിതി അംഗങ്ങള്‍ പറഞ്ഞു. അനുദിനം സ്വര്‍ണ ത്തിന് വില ഉയരുന്ന പശ്ചാത്തലത്തില്‍ ഭാവിയില്‍ പെണ്‍മക്കളുടെ വിവാഹവും മറ്റ് ആവശ്യങ്ങളും മുന്നില്‍ കണ്ട് സ്വര്‍ണം കരുതിവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 25 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. വായ്പയുടെ 80 ശതമാനം വരെ വായ്പക്കാരന് അനുവദിക്കും. ഇവര്‍ വാങ്ങുന്ന സ്വര്‍ണമാണ് വായ്പയ്ക്ക് ഈടായി നല്‍കേ ണ്ടത്. വായ്പ അടച്ചുതീര്‍ക്കുന്ന മുറയ്ക്ക് സ്വര്‍ണം ബാങ്കില്‍ നിന്നും ലഭ്യമാകും. പദ്ധതി ക്ക് സഹകരണവകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഭാരവാഹി കള്‍ വ്യക്തമാക്കി.
അമ്പത്തിയഞ്ചാം മൈല്‍ ശാഖയുടെ ഉദ്ഘാടനം രാവിലെ 11 മണിക്ക് വി. കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ കെ.പ്രേംകുമാര്‍ ലോക്കര്‍ ഉദ്ഘാടനവും എന്‍.ഷംസുദ്ദീന്‍ ആദ്യനിക്ഷേപം സ്വീകരിക്കലും നിര്‍വ്വഹി ക്കും. മുന്‍ പ്രസിഡന്റുമാരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.ടി. ഹസന്‍ മാസ്റ്റര്‍, സെക്രട്ടറി കെ.അഷ്‌റഫ്, വൈസ് പ്രസിഡന്റ് പി.കൃഷ്ണദാസ്, തച്ചനാട്ടു കര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലിം, ബ്രാഞ്ച് മാനേജരായ ടി.പി.മന്‍സൂറലി, സി.ഉമ്മര്‍ ജീവനക്കാരായ ഇ.ബി.രാജേഷ്, യു.പി.അഹമ്മദ് കബീര്‍, എം.മിഥിലാജ് തുടങ്ങിയവര്‍ പങ്കെടുത്തു.