സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയര്‍ച്ചയിലേ യ്ക്ക് നയിക്കുക ലക്ഷ്യമിട്ട് നടപ്പാക്കുന്ന വിദ്യാജ്യോതി പദ്ധതിയിലൂടെ സര്‍ക്കാര്‍/എയ്ഡ ഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന 40 ശതമാനമോ അതിന് മുകളിലോ ഭിന്ന ശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുണിഫോം, പഠനോപകരണങ്ങള്‍ എന്നിവ വാങ്ങുന്ന തിന് ധനസഹായം നല്‍കുന്നു. ഒമ്പത്, 10 ക്ലാസ് വരെ പഠനോപകരണങ്ങള്‍ക്ക് 1000 രൂപ യും യൂണിഫോമിന് 1500 രൂപയും ലഭിക്കും. പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ, പോളിടെ ക്‌നിക്, പി.എച്ച്.എസ്.സി പഠിക്കുന്നവര്‍ക്ക് പഠനോപകരണങ്ങള്‍ക്ക് 2000 രൂപയും യൂണിഫോമിന് 1500 രൂപയും ലഭിക്കും. ഓരോന്നിനും ഒരു ജില്ലയില്‍ 50 കുട്ടികള്‍ക്ക് വീതമാണ് ആനുകൂല്യം ലഭിക്കുക. ബിരുദം, ഡിപ്ലോമ, ബിരുദാനന്തര ബിരുദം, പ്രൊ ഫഷണല്‍ കോഴ്‌സ് പഠിക്കുന്ന ഒരു ജില്ലയിലെ 30 കുട്ടികള്‍ക്ക് വീതം പഠനോപക രണങ്ങള്‍ക്ക് 3000 രൂപ വീതം ലഭിക്കും.

യോഗ്യതാ മാനദണ്ഡങ്ങള്‍

അപേക്ഷകന്‍/അപേക്ഷക സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനത്തില്‍ പഠിക്കുന്ന ആളായിരി ക്കണം. അപേക്ഷകന് 40 ശതമാനമോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡി ക്കല്‍ ബോര്‍ഡ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല. വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയില്‍ നിര്‍ബന്ധമായും സാക്ഷ്യപ്പെടുത്തണം. ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ സുനീതി പോര്‍ട്ടല്‍ suneethi.sjd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സിവില്‍ സ്റ്റേഷനിലുളള സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!