കാഞ്ഞിരപ്പുഴ: കാര്‍ഷിക- വിനോദസഞ്ചാര മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കാഞ്ഞിര പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 28,02,27,815 രൂപ വരവും 27,49,64,956 രൂപ ചിലവും 55,62,859 രൂപ നീക്കിയിരിപ്പും പ്രതീ ക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് സിദ്ധീഖ് ചേപ്പോടനാണ് അവതരിപ്പിച്ചത്. വിനോ ദസഞ്ചാരത്തിന് പ്രാമുഖ്യം നല്‍കുന്നതിനൊപ്പം തന്നെ കാഞ്ഞിരപ്പുഴയുടെ തനത് വിഭവങ്ങള്‍ പൊതുവിപണിയിലെത്തിക്കുന്നതിനുള്ള സംരഭങ്ങളും ഗ്രാമത്തിന്റെ കായികസംസ്‌കാരം പ്രബലമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ബജറ്റ് വിഭാവനം ചെയ്യുന്നു.
വിദ്യാഭ്യാസ മേഖല, മൃഗസംരക്ഷണ മേഖല, ക്ഷീരമേഖല, ചെറുകിട വ്യവസായം സൂക്ഷ്മസംരഭങ്ങള്‍, ഉല്‍പ്പാദനമേഖല,ആരോഗ്യമേഖല, ശുചിത്വം-മാലിന്യപരിപാലനം, യുവജനക്ഷേമം, പൊതുകുടിവെള്ള പരിപാടികള്‍, പാര്‍പ്പിട മേഖല, അഗതിക്ഷേമം എന്നിവയ്ക്കും തുക വകയിരുത്തി. അങ്കണവാടികള്‍ക്കായും ജീവനക്കാര്‍ക്ക് വേതനം നല്‍കാനും ഭിന്നശേഷിയുള്ളവര്‍, പാലിയേറ്റീവ് പദ്ധതി, തൊഴില്‍നൈപുണ്യവിക സനം, പട്ടികജാതി -പട്ടികവര്‍ഗക്ഷേമം, തെരുവുവിളക്ക് വൈദ്യുതീകരണവും പരി പാലനവും, പുതിയ റോഡുകള്‍, റോഡിതര ആസ്തികളുടെ അറ്റകുറ്റപണി, പരിപാലനം എന്നിവയ്ക്കും പ്രത്യേകം തുക നീക്കിവെച്ചിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതിരാമരാജന്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ ഷിബി കുര്യന്‍, മിനിമോള്‍, മെമ്പര്‍മാരായ പി.രാജന്‍, അംബിക, പ്രതീഷ്, ശോഭന, ഉഷാദേവി, ദിവ്യ, പ്രിയ, ഷാജഹാന്‍, റീന, മുഹമ്മദാലി, സി.ടി.അലി, സെക്രട്ടറി ശിവപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.