കോട്ടോപ്പാടം : ദേശീയവിരമുക്ത ദിനാചരണത്തോടനുബന്ധിച്ച് കോട്ടോപ്പാടം പഞ്ചാ യത്തും കുടുംബാരോഗ്യകേന്ദ്രവും ചേര്‍ന്ന് ആരോഗ്യവളണ്ടിയര്‍മാര്‍ക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ പാറയില്‍ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ കെ.ഹംസമാസ്റ്റര്‍, സി.കെ.സുബൈര്‍, നസീമ ഐനെല്ലി എന്നിവര്‍ സം സാരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.വിനോദ്കുമാര്‍, ടി.അബീബത്ത്, വി.രൂപിക, ജിഷ എന്നിവര്‍ ക്ലാസെടുത്തു. ഫെബ്രുവരി എട്ടിനാണ് ദേശീയവിരവിമുക്തി ദിനാചരണം. അന്നേദിവസം ഒരു വയസുമുതല്‍ 19 വയസുവരെയുള്ള കുട്ടികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കും. ഗ്രാമ പഞ്ചായത്തിലെ ഇരുപത് സ്‌കൂളുകളും നാല്‍പ്പത് അങ്കണവാടികളും വഴി 12900 ഗുളികകളാണ് വിതരണം ചെയ്യുക. ഇന്നേ ദിവസം ഗുളിക കഴിക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് 15ന് മോപ്പ് അപ്പ് റൗണ്ടില്‍ ഗുളിക നല്‍കുമെന്ന് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.സോഫിയ അറി യിച്ചു.