മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തികള്‍ എല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്‍ ഷംസുദ്ദീന്‍ എം.എല്‍ .എ അറിയിച്ചു. കണ്ണംകുണ്ട് പാലത്തിന് ഇത്തവണയും ഒരുകോടി രൂപ ബജറ്റില്‍ വക യിരുത്തിയിട്ടുണ്ട്. 2022- 23 ബഡ്ജറ്റില്‍ ഇതേ പ്രവര്‍ത്തിക്കു ഒരു കോടി രൂപ വകയിരു ത്തിയിരുന്നു. ഇത്തവണ ബഡ്ജറ്റില്‍ മൂന്നു കോടി രൂപയെങ്കിലും വകയിരുത്തണം എന്നാ ണ് ആവശ്യപ്പെട്ടിരുന്നത്. രണ്ട് തവണകളായി രണ്ടുകൂടി രൂപ വകയിരുത്തിയ ഒരു പ്രവ ര്‍ത്തി എന്ന നിലയില്‍ ഇത്തവണ ഭരണാനുമതിയും, സാങ്കേതികാനുമതിയും അതുവഴി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കാനുള്ള ശ്രമങ്ങളും തുടരും. കൂടാതെ ആലുങ്കല്‍ -കൊമ്പങ്കല്ല് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍, അഗളി -ജെല്ലിപ്പാറ റോഡ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ കീഴില്‍ വൈദ്യുതി വേലി നിര്‍മ്മാണം, ഷോളയൂര്‍ പഞ്ചായത്തിലെ മേലെ സാമ്പാര്‍ക്കോട് പാലം നിര്‍മ്മാണം, നായാടിക്കുന്ന് മിനി സ്റ്റേഡി യം, സി. എച്ച് മെമ്മോറിയല്‍ സ്റ്റേഡിയം ചങ്ങലീരി, അട്ടപ്പാടിയില്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, അട്ടപ്പാടിയില്‍ ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ നിര്‍മ്മാണം, മണ്ണാര്‍ക്കാട് കോടതി സമുച്ചയ നിര്‍മ്മാണം, കണ്ടമംഗലം – കുന്തിപ്പാടം – ഇരട്ടവാരി റോഡ് നിര്‍മ്മാണം, അല നല്ലൂര്‍ ജി.എച്ച്.എസ്.എസിന് പുതിയ കെട്ടിടം നിര്‍മ്മാണം, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി ക്ക് കെട്ടിടവും ഷോപ്പിംഗ് കോംപ്ലക്‌സും നിര്‍മ്മാണം എന്നിവയും ബജറ്റില്‍ ഇടം നേടി യിട്ടുണ്ട്. ബജറ്റില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തികള്‍ക്ക് അതാത് വകുപ്പില്‍ നിന്ന് പണം ലഭ്യമാ ക്കി നടപ്പിലാക്കുകയാണ് വേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു.