കോഴിക്കോട്: ബജറ്റിലൂടെ സംസ്ഥാന സര്‍ക്കാര്‍ അധ്യാപകരേയും ജീവനക്കാരേയും അപഹസിച്ചിരിക്കുകയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോളേജ് ടീച്ചേഴ് സ് (സി.കെ.സി. ടി) സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ ജലീല്‍ ഒതായി, ജനറല്‍ സെക്രട്ടറി ഡോ. എസ്. ഷിബിനു എന്നിവര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. 2021 മുതല്‍ കുടിശ്ശികയുളള ഏഴു ഗഡു ക്ഷാമ ബത്തയില്‍ ഏതാണ്ട് മുപ്പതു ശതമാനത്തോളമാണ് യഥാര്‍ത്ഥത്തില്‍ അനുവദിച്ചു നല്‍കാനുളളത്. വെറും രണ്ട് ശതമാനം വരുന്ന ഒരു ഗഡു മാത്രം ഏപ്രില്‍ മാസം മുതല്‍ നല്‍കുമെന്ന് പ്രഖ്യാപിക്കുകയും, അത് ഏറെ കൊട്ടിഘോ ഷിച്ച് ബജറ്റില്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും അനര്‍ഹമായി വാരിക്കോരി നല്‍കി യെന്ന പ്രതീതി സൃഷ്ടിക്കുകയുമാണ് ചെയ്തിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്ന പ്രഖ്യാപനം എത്രമാത്രം ഫലപ്രാപ്തിയോടെ നടപ്പാക്കുമെന്നതിന് യാതൊരു വിശദീകരണവും ബജറ്റില്‍ ഇല്ല. സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലക ള്‍ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ആണെന്നത് ഏറെ കൗതുകം ജനിപ്പിക്കുന്നതാണ്. സ്വാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ കോളേജു കളും സംസ്ഥാനത്ത് സ്ഥാപിക്കുന്ന ഘട്ടത്തില്‍ അതിന് പ്രതിരോധം തീര്‍ത്തവരാണ് സ്വകാര്യ മേഖലക്ക് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മേഖലയെ തീറെഴുതാന്‍ പോകുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യപങ്കാളിത്തവും വിദേശ ആധിപത്യവും വര്‍ദ്ധി പ്പിച്ച് സംസ്ഥാനത്തെ കോളേജുകളെയും യൂണിവേഴ്‌സിറ്റികളെയും തകര്‍ക്കുന്നതിനെ തിരെ സി.കെ.സി.ടി അതിശക്തമായ പ്രതിരോധം തന്നെ തീര്‍ക്കുമെന്നും ഭാരവാഹി കള്‍ പ്രസ്താവിച്ചു.