കല്ലടിക്കോട് : ദേശീയപാത തുപ്പനാട് പാലത്തിന് സമീപം വൈക്കോല്‍ ലോറി മറിഞ്ഞു. ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 1.15നാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി മലപ്പുറത്തേക്ക് പോവുകയായിരുന്ന ലോറി യാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഗുരുവായൂര്‍ സ്വദേശി ഷാജിക്ക് (48) പരിക്കേറ്റു. ഇയാളെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ഡ്രൈവറുടെ വശത്തേക്ക് മറിഞ്ഞ വാഹ നത്തിനുള്ളില്‍ അകപ്പെട്ട ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സമീപത്തെ വീടിന്റെ മതില്‍ തകര്‍ന്നു. കല്ലടിക്കോട് പൊലിസ് സ്ഥലത്തെത്തി. ദേശീ യപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം ഇതിനകം പത്തോളം വാഹനങ്ങള്‍ ഈ ഭാഗത്തായി അപകടത്തില്‍പെട്ടിട്ടുണ്ട്. പാലക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങ ള്‍ക്ക് തുപ്പനാട് പാലം കഴിഞ്ഞുള്ള വലിയ വളവ് തിരിച്ചറിയാന്‍ കഴിയാത്തതാണ് പല അപകടങ്ങള്‍ക്കും കാരണം. സമീപത്ത് സൂചനാ ബോര്‍ഡുകള്‍ ഇല്ലാത്തതും റോഡില്‍ ആവശ്യമായ വെളിച്ചം ഇല്ലാത്തതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മുന്‍ അപകട ങ്ങളില്‍ തകര്‍ന്ന സുരക്ഷാഗാഡുകള്‍ ഇതുവരെ ശരിയാക്കിയിട്ടില്ല. സമീപത്തെ വീടു കളില്‍ ഉള്ളവര്‍ക്ക് സമാധാനമായി കിടന്നുറങ്ങാനാകാത്ത അവസ്ഥയാണ്. എം.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ഈ ഭാഗത്തു സ്ഥാപിക്കാനു ള്ള നടപടി എടുക്കുകയും റോഡിലെ വളവു കുറച്ചുകൂടി നിവര്‍ത്തുകയും ചെയ്താല്‍ അപകടങ്ങള്‍ പരിഹരിക്കാനാകുമെന്ന് നാട്ടുകാര്‍ പറയുന്നു.