മണ്ണാര്‍ക്കാട്: താലൂക്കിലെ ക്വാറികളില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും എത്തിക്കുന്നതും നിയമപരമായാണോ എന്നതുസംബന്ധിച്ച് അന്വേ ഷണം നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. സമിതി അംഗങ്ങളായ പി.ആര്‍. സുരേഷ്, എ.കെ. അബ്ദുള്‍ അസീസ് എന്നിവരാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. താലൂക്കിലെ അംഗീകൃത ക്വാറികളുടെ എണ്ണം എത്രയുണ്ടെ ന്നും തച്ചനാട്ടുകര ഒന്ന് വില്ലേജിലെ ക്വാറിപ്രദേശങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷി ക്കുന്നതിനെ കുറിച്ചും കഴിഞ്ഞ യോഗത്തില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അന്വേഷണം നടത്തുകയും ഇതിന്റെ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിയ്ക്കും നല്‍കണമെന്നും ഇവര്‍ ഉന്നയിച്ചു.
അലനല്ലൂരും തച്ചനാട്ടുകരയിലുമായി എട്ട് അംഗീകൃത ക്വാറികളാണ് പ്രവര്‍ത്തിക്കു ന്നതെന്ന് തഹസില്‍ദാര്‍ ജെറിന്‍ ജോണ്‍ പറഞ്ഞു. സ്‌ഫോടകവസ്തു ഉപയോഗം സംബ ന്ധിച്ച് പരിശോധന നടത്താന്‍ നാട്ടുകല്‍ എസ്.എച്ച്.ഒ.യ്ക്ക് കത്ത് നല്‍കിയിരുന്നു. കൂടുതല്‍ പരിശോധന നടത്തുമെന്നും ജില്ലാ പൊലിസ് മേധാവിക്ക് കത്ത് നല്‍കുന്നമെ ന്നും ജില്ലാ കലക്ടറേയും അറിയിക്കുമെന്നും തഹസില്‍ദാര്‍ പറഞ്ഞു. കൃഷിഭൂമികള്‍ നികത്തുന്നതും തരംമാറ്റുന്ന പ്രവണതകളും ചര്‍ച്ചയായി. ഇക്കാര്യത്തില്‍ പ്രാദേശിക ഭൂമി നിരീക്ഷണസമിതികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.
കോട്ടോപ്പാടം മൂന്ന് വില്ലേജില്‍ വനാതിര്‍ത്തികളിലുള്ള കര്‍ഷകരുടെ ഭൂനികുതി സ്വീകരിക്കാത്തതും ചര്‍ച്ചയായി. തിങ്കളാഴ്ച മുതല്‍ നികുതി സ്വീകരിക്കാമെന്നാണ് വില്ലേജ് ഓഫിസര്‍ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദേശം സ്വീകരിക്ക ണമെന്നും യോഗം ആവശ്യപ്പെട്ടു. ജലജീവന്‍ മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി കുടി വെള്ളവിതരണത്തിന് പൈപ്പുകള്‍ സ്ഥാപിക്കാനായി പൊളിച്ച റോഡുകള്‍ ഉടനെ ഗതാഗതയോഗ്യമാക്കാനും യോഗം നിര്‍ദേശിച്ചു. മുതിര്‍ന്ന അംഗം എം. ഉണ്ണീന്‍ അധ്യ ക്ഷനായി. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, ഭൂരേഖ തഹസില്‍ദാര്‍ ശ്രീജി ത്ത്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിനോദ്, സമിതിഅംഗങ്ങള്‍, വിവിധവകുപ്പ് ഉദ്യോഗസ്ഥ ര്‍ പങ്കെടുത്തു.