മണ്ണാര്‍ക്കാട് : ഡിമെന്‍ഷ്യ/ അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി ‘ഓര്‍മ്മ ത്തോണി’ പദ്ധതിയുമായി സാമൂഹിക നീതി വകുപ്പ്. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഓര്‍മ്മ ത്തോണി’. ഡിമെന്‍ഷ്യ സൗഹൃദ കേരളം സാക്ഷാത്കരിക്കുകയാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ഡിമെന്‍ഷ്യയെ ആരോഗ്യപ്രശ്നം എന്നതിനൊപ്പം സാമൂഹ്യ പ്രശ്നമായി കണ്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവന്‍ ഡിമെന്‍ഷ്യ ബാധിതരെയും കണ്ടെ ത്തി അനുയോജ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ‘ഓര്‍മ്മത്തോണി- ഡിമെന്‍ഷ്യ സൗഹൃദ കേരളം’ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് ഈ വര്‍ഷം തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, ആരോഗ്യ സര്‍ വകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓര്‍മ്മത്തോണി പദ്ധതിയു ടെ നിര്‍വ്വഹണം കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഏറ്റെടുക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം ‘ഓര്‍മ്മത്തോണി’യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 92 ലക്ഷം രൂപയുടെ ഭരണാനു മതി ലഭിച്ചു.സംസ്ഥാനത്തെ 91 വയോമിത്രം യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് സ്‌ക്രീനിങ്, ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മെമ്മറി ക്ലിനിക്കുകള്‍, ആവശ്യമുള്ളവര്‍ ക്ക് മരുന്ന് ലഭ്യമാക്കല്‍ തുടങ്ങിയ പരിപാടികളാണ് ഈ വര്‍ഷം തുടങ്ങുക. 2024 ഏപ്രി ലോടെ സംസ്ഥാനമാകെ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും. ഡിമെന്‍ഷ്യ രോഗികള്‍ ക്കായുള്ള ഡേ കെയര്‍ സെന്റര്‍ തുടങ്ങുന്നതിനുള്ള താത്പര്യം പ്രകടിപ്പിച്ച തിരുവ നന്തപുരം ജില്ലാ പഞ്ചായത്തിനും തൃശൂര്‍ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിനും ഇതിനാ യുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി നല്‍കും.