കുമരംപുത്തൂര്‍: പഞ്ചായത്തിലെ കുളപ്പാടം എസ്റ്റേറ്റ് പരിസരത്ത് മാലിന്യം നിക്ഷേപി ക്കുന്നു. നടപടിയാവശ്യപ്പെട്ട് കുളപ്പാടം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കി. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെ ന്നാണ് ആവശ്യം. കോഴിവേസ്റ്റ് ഉള്‍പ്പടെ കൊണ്ട് തള്ളുന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുരിതമാണ്. വട്ടമ്പലത്ത് നിന്നും തോട്ടരയിലേക്കുള്ള പാതയോരത്താണ് മാലിന്യം കൊ ണ്ടിടുന്നത്. ഇരുവശത്തും തോട്ടങ്ങളും വിജനവുമായ സ്ഥലമായതിനാല്‍ ഇത് ജനശ്രദ്ധ യില്‍പ്പെടാറില്ല. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ഇവിടെ കോഴിമാലിന്യം തള്ളിയിരുന്നു. അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ വഴിനടക്കാന്‍ പോലും പ്രയാസമായി. സ്‌കൂള്‍ വാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന പാതയാണിത്. മാത്ര മല്ല തോട്ടങ്ങള്‍ക്ക് സമീപം വീടുകളുമുണ്ട്. തെരുവുനായയുടേയും കാട്ടുപന്നിയുടേയു മെല്ലാം ശല്ല്യം പ്രദേശത്ത് രൂക്ഷമാണ്. ഇരുചക്രവാഹനയാത്രക്കാര്‍ക്കാണ് ഇവ ഏറെ ഭീഷണിയാകുന്നത്. മുമ്പ് റോഡിന്റെ രണ്ടിടങ്ങളിലായി മാലിന്യം തള്ളുന്ന പ്രവണത യുണ്ടായിരുന്നു. ഇടക്കാലത്ത് ഇതിന് അയവുവന്നെങ്കിലും വീണ്ടും മാലിന്യനിക്ഷേപം വീണ്ടും ആരംഭിച്ചമട്ടാണ്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീക രിക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ.ഷെമീര്‍ ആവശ്യപ്പെട്ടു.