മണ്ണാര്‍ക്കാട്: ആരോഗ്യമുള്ള ശരീരത്തിന് വിഷരഹിത പച്ചക്കറികളും പഴങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളുമായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഒരുക്കിയ ബഹു മുഖസേവനകേന്ദ്രമായ നാട്ടുചന്തയുടെ ഇന്ന് തുറക്കും. വൈകീട്ട് നാലിന് സഹകരണ മന്ത്രി വി.എന്‍.വാസന്‍ ഉദ്ഘാടനം ചെയ്യും. നബാര്‍ഡ്, കേരളബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് കേന്ദ്രം യാഥാര്‍ഥ്യമാക്കിയത്.18 കോടിരൂപയാണ് ചിലവ്.
നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫീസിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്ത് 25000 ചതുരശ്ര അടി കെട്ടിടവും 5000 ചതുരശ്ര അടി ഗോഡൗണും വിശാലമായ പാര്‍ക്കിംഗ് സൗകര്യങ്ങളോടെയുമാണ് നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുന്നത്. കര്‍ഷകരുടെ കാര്‍ ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരു ക്കിയിട്ടുണ്ട്. ഗോഡൗണിന്റെ ഉദ്ഘാടനം നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജി. ഗോപ കുമാരന്‍നായര്‍ നിര്‍വഹിക്കും.
പഴങ്ങളിലേയും പച്ചക്കറികളിലേയും കീടനാശിനികളും വിഷാംശങ്ങളും പ്രകൃതിദത്ത മായ രീതിയില്‍ ശുദ്ധീകരിക്കുന്ന ഓസോണ്‍ വാഷ് യൂണിറ്റാണ് നാട്ടുചന്തയിലെ പ്രത്യേ കത. സംസ്ഥാനത്തെ ആദ്യ പ്ലാന്റുമാണിത്. ഉത്പന്നങ്ങള്‍ ഓസോണിലൂടെ കടത്തി വിടുമ്പോള്‍ പൂര്‍ണമായും കീടനാശിനി മുക്തമാകുന്നു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിര്‍വഹിയ്ക്കും.
ക്ഷീരകര്‍ഷകര്‍ കറന്നെടുക്കുന്ന പാല്‍ അതിരാവിലെമുതല്‍ നാട്ടുചന്തയിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വിപണം ചെയ്യും. പാല്‍നിറയ്ക്കാനുള്ള ചില്ലുകുപ്പിയും കര്‍ഷകര്‍ക്ക്് ബാങ്കില്‍നിന്നും നല്‍കും. രാവിലെ ആറ് മുതല്‍ പാല്‍ ലഭ്യമാകും.സൈലന്റ് വാലിയി ല്‍നിന്നും ശേഖരിക്കുന്ന കാട്ടുതേനും കര്‍ഷകരുടെ നാടന്‍ തേനും ശുദ്ധീകരിച്ച് ലഭ്യ മാക്കുന്ന ആധുനിക തേന്‍സംസ്‌കരണ യൂണിറ്റ് നാട്ടുചന്തയെ വേറിട്ടുനിര്‍ത്തുന്നു. ശുദ്ധീകരിച്ചശേഷം ബോട്ടിലിലേക്ക് മാറ്റി ആവശ്യാനുസരണം വില്‍പ്പന നടത്തും. സഹകരണസംഘം രജിസ്ട്രാര്‍ ടി.വി. സുഭാഷ് യൂണിറ്റ് ഉദ്ഘാടനം ചെയ്യും.
പരമാവധി വിലക്കുറവില്‍ ഗുണമേന്‍മയുള്ള പലവ്യഞ്ജനങ്ങളും ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളുമാണ് നീതി സൂപ്പര്‍മാര്‍ക്കറ്റില്‍ ് വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുള്ളത്. സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്യും. പഴങ്ങളും പച്ചക്കറികളും ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കുന്ന സംവിധാനമാണ് കോള്‍ഡ് സ്റ്റോറേജിലുള്ളത്.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഗുണമേന്മ ഉറപ്പുവരുത്തിയ മട്ടന്‍,ചിക്കന്‍, ബീഫ്, മത്സ്യം എന്നിവ ലഭിക്കുന്ന സ്റ്റാള്‍ നാട്ടുചന്തയുടെ പ്രത്യേകതയാണ്. തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി, സി.പി.എം. ഏരിയ സെക്രട്ടറി യു.ടി. രാമകൃഷ്ണന്‍ എന്നിവര്‍ സ്റ്റാളുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും.മാങ്ങ, വാഴപ്പഴം തുടങ്ങിയവ രാസപദാര്‍ഥങ്ങളില്ലാതെ പ്രകൃതിദത്ത മായിപഴുപ്പിക്കാനുള്ള ഫ്രൂട്ട് റിപ്പെനിങ് ചേംബര്‍ സൗകര്യവുമുണ്ട്. ഒരേസമയം അഞ്ചു ടണ്‍വരെ പഴവര്‍ഗ്ഗങ്ങള്‍ ഈ സംവിധാനമുപയോഗിച്ച് പഴുപ്പിക്കാം. കേരള ബാങ്ക് സി. ഇ.ഒ. പി.എസ്. രാജന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
രാവിലെ ആറുമുതല്‍ പ്രവര്‍ത്തനംതുടങ്ങുന്ന ക്ലിനിക്കല്‍ ലാബ് സൗകര്യങ്ങള്‍ക്കായി നീതി ഡയഗ്‌നോസ്റ്റിക് സെന്ററുമുണ്ട്. ഫാര്‍മസി, സ്‌കാനിങ് എന്നീ സൗകര്യങ്ങളു മുണ്ട്. കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ.ശശി ഉദ്ഘാടനം നിര്‍വഹിക്കും. കൂടാതെ കെ.ടി.ഡി.സി.യുടെ കഫേ , ജ്യൂസ് പാര്‍ലര്‍, വൈന്‍ ആന്‍ഡ് ബിയര്‍ പാര്‍ലര്‍ എന്നിവ യും നാട്ടുചന്തയിലുണ്ട്.
‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിന് നല്ല നടത്തം, മണ്ണാര്‍ക്കാട്ടുകാ ര്‍ക്ക് ഇനി ഒരൊറ്റ നടത്തം എന്നതാണ് നാട്ടുചന്തയുടെ സന്ദേശം. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. ബാങ്ക് പ്രസിഡന്റ് പി.എന്‍. മോഹനന്‍, സെക്രട്ടറി എം.പുരുഷോത്തമന്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിക്കും. ബാങ്ക് ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഗ്രാമിക ഫോക് ബാന്‍ഡിന്റെ നാടന്‍ പാട്ടുകള്‍, ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും അരങ്ങേറും