മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ വ്യാപാര സമുച്ചയത്തിനു സമീപം വൻ തീപിടുത്തം. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവായി. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് ബസ് സ്റ്റാന്റിന് സമീ പത്തുള്ള പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കുടു ബിൽഡിങ്ങിന് സമീപം തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. ബിൽഡിങ്ങിന്റെ ഉടമ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരു ന്നു. മണ്ണാർക്കാട് വട്ടമ്പലത്തിൽ നിന്നും സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ സജിത്ത് മോന്റെ നേതൃത്വത്തിൽ, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ പി.കെ രഞ്ജിത്ത്, വി. സുരേഷ് കുമാർ, രമേഷ്. എം, എഫ്. ആർ.ഒ. ഡി. സന്ദീപ്.ടി.ടി എന്നിവരു ടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. ഫയർ എഞ്ചിനിൽ നിന്നും 8000 ലിറ്റർ വെള്ളം ഉപയോഗിച്ച്, രണ്ടുമണിക്കൂറിൽ അധികം നടത്തിയ ശ്രമത്തിലൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. ബിൽഡിങ്ങിനോട് ചേർന്നുള്ള വേസ്റ്റ് കത്തിക്കുന്ന സ്ഥലത്തുനിന്നുമാണ് തീ പടർന്നതെന്നാണ് കരുതുന്നത്