മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് സ്‌കൂളിനും വാഹനങ്ങള്‍ക്കും ഒരുപോലെ ഭീഷ ണിയായി നില്‍ക്കുന്ന കൂറ്റന്‍മരം മുറിച്ച് നീക്കണമെന്ന ആവശ്യം ശക്തമായി. കുമരം പുത്തൂര്‍ പഞ്ചായത്തിലെ വട്ടമ്പലം കയറ്റം ഭാഗത്ത് ജി.എല്‍.പി സ്‌കൂളിന്റെ മതിലിന് തൊട്ടടുത്തായാണ് മരമുള്ളത്. 346 കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നത്. മതിലിനോട് ചേര്‍ന്ന് ക്ലാസ് മുറിയുണ്ട്. മരത്തിന്റെ വേരുകളാകട്ടെ മതിലും തകര്‍ത്ത് സ്‌കൂള്‍ കെട്ടിടങ്ങളിലേക്ക് വരെ എത്തിക്കഴിഞ്ഞു. മരത്തിന്റെ കൊമ്പുകള്‍ക്കിടയിലൂ ടെയാണ് വൈദ്യുതി ലൈനും കടന്ന് പോകുന്നുത്. ശക്തമായ കാറ്റില്‍ മരം കടപുഴകു കയോ കൊമ്പുകള്‍ പൊട്ടുകയോ ചെയ്യാനുള്ള സാധ്യതയേറെയാണ്. ഇടതടവില്ലാതെ വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയിലേക്ക് മരം പൊട്ടി വീണാല്‍ വലിയ അപകടങ്ങള്‍ക്ക് ഇടയാക്കും. റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്തെ നിരവധി മരങ്ങള്‍ മുറിച്ച് നീക്കിയിരുന്നു. എന്നാല്‍ മതിലിനും വൈദ്യുതി ലൈനിനും ഇടയിലുള്ള ഈ മാരം മാത്രം അവശേഷിച്ചു. ഇതിനടുത്തുള്ള മറ്റൊരു മരം കുമരംപു ത്തൂര്‍ പഞ്ചായത്ത് ഇടപെട്ടാണ് മുറിച്ച് നീക്കിയത്. കാറ്റില്‍ മരം പൊട്ടി കെട്ടിടത്തിന് മുകളിലേക്ക് വീണതിനെ തുടര്‍ന്നായിരുന്നു നടപടി. അപകടഭീഷണിയായി നില്‍ക്കു ന്ന മരം മുറിച്ച്നീക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ. പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് അം ഗവുമായ ടി.കെ.ഷമീര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ഫോറസ്ട്രി അധികൃതരെത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ ഇതുവരെയും നടപടികളുണ്ടായിട്ടില്ല. അപകടഭീഷണിയായി നില്‍ക്കുന്ന മരം എത്രയും വേഗം മുറിച്ച് നീക്കണമെന്നാണ് നാട്ടുകാരും അധ്യാപകരും ആവശ്യപ്പെടു ന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!