മണ്ണാര്‍ക്കാട് : അട്ടപ്പാടി കള്ളമലയില്‍ വീട്ടമ്മയും മധ്യവയസ്‌കനും തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട കേസില്‍ പ്രതിയ്ക്ക് ജീവപര്യന്തം തടവും പിഴയും. കള്ളമല താഴെ ഊരില്‍ നഞ്ചനെ (60)യാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജ് ജോ മോന്‍ ജോണ്‍ ശിക്ഷിച്ചത്. കള്ളമല ഊരിലെ നഞ്ചമുത്തന്റെ മകളും നഞ്ചന്റെ ഭാര്യ യുമായ മല്ലിക (45), കള്ളമല ഓക്കുവോട് റോഡില്‍ സുരേഷ് (47) എന്നിവര്‍ കൊല്ല പ്പെട്ട കേസിലാണ് വിധി. ഐ.പി.സി 304 (1) വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും 379 വകുപ്പ്  പ്രകാരം  മൂന്നുകൊല്ലം തടവിനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഒരു മിച്ച് അനുഭവിച്ചാല്‍ മതി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കാ നും കൊല്ലപ്പെട്ട സുരേഷില്‍ നിന്നും പ്രതി അപഹരിച്ച തുക സുരേഷി ന്റെ ഭാര്യയ്ക്ക്  നല്‍കാനും കോടതി ഉത്തരവായി.

2017ലാണ് കേസിനാസ്പദമായ സം ഭവം. കെട്ടിട നിര്‍മാണ തൊഴിലാളിയായ സുരേഷി ന്റെ സഹായിയായി മല്ലിക ജോലി ക്ക് പോയിരുന്നു. സംഭവ ദിവസം നിര്‍മാണം നട ക്കുന്ന ഒരു വീടിന്റെ ടെറസില്‍ രാത്രി യില്‍ കിടന്ന് ഉറങ്ങുന്നതുകണ്ട ഇരുവരേയും പ്രതി ദൃഢതയുള്ള മുളവടിയുപയോഗിച്ച് തലയ്ക്ക് അടിച്ച് ദാരുണമായി കൊലപ്പെ ടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് സുരേഷിന്റെ ഷര്‍ട്ടിന്റെ പോക്കറ്റി ലുണ്ടായിരുന്ന 26,000 രൂപയുമെടുത്ത് പ്രതി കടന്നു കളഞ്ഞു. രക്തക്കറപുരണ്ട ഷര്‍ട്ട് ധരിച്ച്  രാവിലെ ചായകടയിലും മറ്റൊരുകടയിലും ചെന്ന ഇയാളോട് കടക്കാര്‍ കാര്യം തിരക്കിയപ്പോള്‍ അട്ടകടിച്ചതിനാലാണ് ഷര്‍ട്ടില്‍ രക്തമായതെന്നാണ് മറുപടി നല്‍കി യത്.  പിന്നീട് നഞ്ചന്‍ നല്‍കിയ നോട്ടിലും രക്ത ക്കറ കണ്ടതോടെ പണം വാങ്ങി കവറി ലാക്കി സൂക്ഷിക്കുകയും തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയുമാ യിരുന്നു. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റസമ്മതം നടത്തി.

നഞ്ചന്റെ നഖത്തിന്റെ സാമ്പിള്‍ ശാസ്ത്രീയ പരിശോധന നടത്തിയപ്പോള്‍ കൊല്ലപ്പെ ട്ടവരുടെ കഴുത്തിലെ തൊലി കണ്ടെത്തിയത് നിര്‍ണായകമായി. വസ്ത്രത്തി ലെയും നോട്ടിലേയും രക്തക്കറകളും കൊല്ലപ്പെട്ടവരുടേതാണെന്ന് പരിശോധനയില്‍ വ്യക്ത മായി. സ്ഥലത്തു നിന്നും കണ്ടെത്തിയ ഗ്ലാസിലെ വിരലടയാളവും പ്രതിയുടേ താണെന്ന് തെളിഞ്ഞു. അഗളി സി.ഐ. ആയിരുന്ന ഹിദായത്തുള്ള മാമ്പ്ര ആണ് ആദ്യം കേസ് അ ന്വേഷിച്ചത്. തുടര്‍ന്ന് സി.ഐ. സലീഷ്. എന്‍. ശങ്കര്‍ കേസിന്റെ തുടരന്വേഷണം നട ത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.  ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍സാ ഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും പിന്‍ബലത്തിലാണ് കൊലപാത കം തെളിയിക്കാനായത്. കേസില്‍ 59 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ട് അഡ്വ.പി.ജയന്‍, അഡ്വ. കെ.ദീപ എന്നിവര്‍ ഹാജരായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!