കുമരംപുത്തൂര്‍: വട്ടമ്പലം ദുര്‍ഗ്ഗാ ഭഗവതിക്ഷേത്രത്തിലെ നിറമാല-ചുറ്റുവിളക്ക്-താല പ്പൊലി 15 മുതല്‍ 26വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ശംബു നമ്പൂതിരി, മേല്‍ ശാന്തി ചേരാലുമന ചന്ദ്രശേഖരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും. എല്ലാ ദിവസവും വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും. 15ന് വൈകുന്നേരം ഏഴിന് അലനല്ലൂര്‍ മേഴ്തൃക്കോവില്‍ ആഞ്ജനേയ ഭജനസംഘത്തിന്റെ ഭജന, 16ന് വൈകുന്നേരം ഏഴിന് സര്‍വൈശ്വര്യ പൂജ, 19ന് ഏഴിന് ശ്രീരാജ് കിള്ളിക്കുറിശ്ശിമംഗലം അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്, 21ന് നാദാഞ്ജലി ഭജനസംഘത്തിന്റെ ഭക്തിഗാന സുധ, 22ന് തിരുവനന്തപുരം ജോസ്‌കോ അവതരിപ്പിക്കുന്ന ഗാനമേള, 23ന് ധന്യശ്രീ നാട്യകലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍, തുടര്‍ന്ന് തിരുവാതിരക്കളി, 24ന് മണ്ണാര്‍ക്കാട് ഒലിവ് നാടന്‍കലാപഠന ഗവേഷണകേന്ദ്രത്തിന്റെ നാടന്‍പാട്ട്, 25ന് കൊച്ചിന്‍ സ്വരധാരയുടെ ഭക്തിഗാനമേള എന്നിവയും നടക്കും.
താലപ്പൊലി ദിനമായ 26ന് രാവിലെ നിറപറ, വൈകുന്നേരം നാലിന് ക്ഷേത്രവേല മതി ലഞ്ചേരി അയ്യപ്പന്‍കാവില്‍നിന്നും പുറപ്പെട്ട് വട്ടമ്പലം, കല്യാണക്കാപ്പ്, ചുങ്കംവഴി ക്ഷേ ത്രസന്നിധിയിലെത്തും. തുടര്‍ന്ന് ദേശവേല സംഗമം നടക്കും. രാത്രി 10ന് തിരുവനന്ത പുരം ഭരതക്ഷേത്രയുടെ ‘ വിശ്വമാതംഗി ‘ ബാലെ അരങ്ങേറും. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍ക്ക് ഭക്തജനങ്ങള്‍ അന്നേദിവസം അഞ്ചിന് മുന്‍പായി ബുക്ക് ചെയ്യണം.
പൂരാഘോഷത്തിന്റെ ഭാഗമായി നടന്ന സംഭാവന കൂപ്പണിന്റെ വിതരണോദ്ഘാടനം കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് നിര്‍വഹിച്ചു. ട്രസ്റ്റി ബോര്‍ ഡ് ചെയര്‍മാന്‍ ഇ. സുരേഷ്ബാബു അധ്യക്ഷനായി. ആഘോഷകമ്മിറ്റി പ്രസിഡന്റ് ജി. സുരേഷ്‌കുമാര്‍, സെക്രട്ടറി സി. പ്രത്യുഷ്, എക്സിക്യുട്ടീവ് ഓഫീസര്‍ കെ.പി. സുരേന്ദ്രന്‍ നായര്‍, കെ.ടി. സേതുമാധവന്‍, കെ.കെ. രാമചന്ദ്രന്‍, സി.രാമകൃഷ്ണന്‍, എ. പ്രകാശന്‍, മദര്‍ കെയര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.