മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലെ പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കിഫ്ബി അധികൃതര്‍ ഉറപ്പു നല്‍കിയതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി അധികൃതരുമായി എം.എല്‍.എ. ചര്‍ച്ച നടത്തി. കോങ്ങാട് മുതല്‍ മണ്ണാര്‍ക്കാട് വരെയു ള്ള 18 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ബിഎംബിസി ചെയ്യുന്ന പ്രവൃത്തിയാണ് നടക്കു ന്നത്. കോങ്ങാട് മുതല്‍ പള്ളിക്കുറുപ്പ് വരെയുള്ള 13 കിലോമീറ്റര്‍ റോഡ് ബിറ്റുമിനസ് മെക്കാഡം ചെയ്തിട്ടുണ്ട്. ഇവിടെ ബിറ്റുമിനസ് കോണ്‍ക്രീറ്റ് കൂടി നടത്തണം. പള്ളിക്കു റുപ്പ് മുതല്‍ മണ്ണാര്‍ക്കാട് വരെയുള്ള പ്രവൃത്തികളാണ് പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗ ത്ത് കലുങ്കുകളുടെ നിര്‍മാണം കഴിഞ്ഞെങ്കിലും അഴുക്കുചാല്‍ പ്രവൃത്തികള്‍ ബാക്കി യാണ്. പുതുക്കിയ അടങ്കല്‍തുകയ്ക്ക് അംഗീകാരം ലഭിക്കാത്തത്് റോഡ് നവീകരണ പ്രവൃത്തികളെ ബാധിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് മുതല്‍ പള്ളിക്കുറുപ്പുവരെ പൊളിച്ചിട്ട റോഡിലൂടെയാണ് ജനങ്ങളുടെ യാത്ര. റോഡ് നവീകരണപ്രവൃത്തികള്‍ മുടങ്ങിക്കി ടക്കുന്നതിനാല്‍ നാട്ടുകാര്‍ക്കുള്ള വിഷമതകളും യാത്രാക്ലേശവും എം.എല്‍.എ. കിഫ്ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുതുക്കിയ അടങ്കല്‍തുകയ്ക്ക് ഉടന്‍ അനുമതി നല്‍കി പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതായി എം.എല്‍.എ. അറി യിച്ചു. മെയ് മാസത്തോടെ റോഡ് നവീകരണം പൂര്‍ത്തിയാക്കാനാണ് കെ.ആര്‍ .എഫ്.ബിയുടെ നീക്കം.