മണ്ണാര്‍ക്കാട് : ബ്രാഹ്മണ ആചാര്യന്മാരുടെയും ഹിമാലയന്‍ നാഗസന്യാസിമാരുടെയും നേതൃത്വത്തിലുള്ള മഹാ അഷ്ട ഭൈരവയാഗം ഫെബ്രുവരി ഒന്ന് മുതല്‍ എട്ടുവരെ കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഇരട്ടക്കുളം ശിവക്ഷേത്രത്തിന് സമീപം നടക്കുമെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 31ന് യാഗത്തിന്റെ ഭാഗമായി ഘോഷയാത്രയും മണ്ണാര്‍ക്കാട് നടക്കും. കേരളത്തിലാദ്യമായാണ് നാഗസന്യമാസിമാ രുടെ യാഗം നടക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. കുംഭമേളകളിലെ നിറസാന്നിദ്ധ്യമായ രാദ്രാക്ഷവാലബാബ എന്നറിയപ്പെടുന്ന നാഗബാബ അജയ്ഗിരി മഹ്രാജിനൊപ്പം ഇരുപ ത്തിയേഴോളം നാഗസന്യാസിമാരാലാണ് യാഗം നടത്തപ്പെടുക.
ഇരട്ടക്കുളം ക്ഷേത്രപുരോഹിതന്‍ മുരളീധര ഭട്ട്, ഉജ്ജയിനി മഹാകാല്‍ ക്ഷേത്രത്തിലെ ആചാര്യന്‍ ദീപക് തിവാരി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഓംകാരേശ്വര്‍ ജ്യോതിര്‍ലിംഗ ക്ഷേത്രം രാജഗുരു വിവേക് ദുബൈ, ബദ്രിനാഥ് ആചാര്യന്‍ യഷ്ശര്‍മ്മ, നാഗബാബ അജയ് ഗിരി മഹ്‌രാജ്, ഋഷികാന്ത് ഗിരി, അരുണ്‍ഗിരി മഹ് രാജ്, സുധീര്‍പുരി നാഗബാബ, ശൈലേഷ് വന്‍, അദ്വൈതാനന്ദ് മഹ് രാജ്, കേരളത്തിലെ നാഗസന്യാസി സാന്നിദ്ധ്യമായ ബാബ സ്വാമി ശിവാനന്ദഗിരി തുടങ്ങിയ നാഗസന്യാസിമാരും പങ്കെടു ക്കും. കേരളത്തിലാദ്യമായാണ് നാഗസന്യമാസിമാരുടെ യാഗം നടക്കുന്നതെന്ന് ഇവര്‍ അറിയിച്ചു.
ഗണപതിഹോമം മുതല്‍ എല്ലാദിവസവും കാലഭൈരവ യാഗവുമുണ്ടാകും. 27 നാഗസ ന്യാസിമാരാണ് യാഗത്തിനുണ്ടാവുക. ഓരോ ദിവസത്തേയും യാഗത്തിന് ശേഷം മഹാ കാലേശ്വര അലങ്കാരത്തിനും ശിവധാരയ്ക്കും ശേഷം വിശിഷ്ടപൂജയായ മഹാകാലശ്വേ രഭസ്മാരതിയും നടക്കും. വാദ്യമേളത്തോടും അഘോരനൃത്തത്തോടും കൂടിയാണ് മഹാ കാലേശ്വരിഭസ്മാരതി നടക്കുക. മുപ്പത്തിമൂന്ന് തലമുറയിലെ പിതൃക്കള്‍ക്ക് മോക്ഷ പ്രാപ്തി ലഭിക്കുവാന്‍ വിക്രാന്തകാലഭൈരവഹനവും ചതുര്‍ശനി ദോഷനിവാരണ ത്തിനായി അഘോരശനീശ്വരഹവനവും മഹാകാളേശ്വരി ഹോമവും നടത്തും. മറ്റ് യാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭക്തര്‍ക്ക് ആചാര്യനൊപ്പം ഹോമകുണ്ഡത്തില്‍ നേരിട്ട് ഹവിസ് സമര്‍പ്പിക്കാമെന്നതാണ് മഹാഅഷ്ടഭൈരവയാഗത്തിലെ സവിശേഷ തയെന്നും ഭാരവാഹികള്‍ പറഞ്ഞു.യാഗം ഭാരവാഹികളായ സി.ബാലകൃഷ്ണന്‍, പി. ഉണ്ണികൃഷ്ണന്‍, നാഗസന്യാസി ശിവാനന്ദഗിരി ബാബ എന്നിവര്‍ പങ്കെടുത്തു.