ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു

പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യൂസര്‍ ഫീ കളക്ഷന്‍ വര്‍ധിപ്പിക്കണമെ ന്ന് മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ദേ ശം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാസം 20 ശതമാനം യൂസര്‍ ഫീ കള ക്ഷന്‍ വര്‍ധിപ്പിക്കണം. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ കുറവുള്ള പഞ്ചായത്തുകളില്‍ അവരുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യോഗത്തില്‍ നിര്‍ദേശം ഉയര്‍ന്നു. ഇതിന്റെ ഭാഗമായി ജനുവരി 18 ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങ ളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേരും. പഞ്ചായത്ത് തലത്തില്‍ ഹരിത കര്‍ മ്മ സേന പ്രവര്‍ത്തനത്തിന്റെ ദിനംപ്രതിയുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. മാലി ന്യമുക്തം നവകേരളം ക്യാമ്പയിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ നിരന്തരം ബോ ധവത്ക്കരിക്കുന്നതിനായി മണ്ഡലാടിസ്ഥാനത്തില്‍ എം.എല്‍.എമാരുടെ നേതൃത്വത്തി ല്‍ കമ്മിറ്റി ചേരാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാന മായി. ജില്ലാ പ്രാദേശിക തലങ്ങളില്‍ വിജിലന്‍സ് സ്‌ക്വാഡ് പരിശോധനകള്‍ കൂടുതല്‍ ഊര്‍ജിതമാക്കും. ടൂറിസ്റ്റ് സ്പോട്ടുകളിലും മാലിന്യ പരിശോധനകള്‍ നടത്തും. ഡി.ആര്‍. ഡി.എ ഹാളില്‍ നടന്ന യോഗത്തില്‍ എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടര്‍ ആര്‍. രവി രാജ്, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, എം.ജി.എന്‍.ആര്‍.ജി.എസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.പി വേലായുധന്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാംവിദ്യാ നാഥ്, എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ഹമീദ ജല്‍സ, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് കോ-ഓര്‍ഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!