മണ്ണാര്‍ക്കാട്: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തന ങ്ങളുടെയും സൗകര്യങ്ങളുടെയും ഭാഗമായി വെളിയിട വിസര്‍ജ്യ വിമുക്തനഗരസഭ യ്ക്കുള്ള ഗ്രേഡ് അംഗീകാരം മണ്ണാര്‍ക്കാട് നഗരസഭ ( ഒ.ഡി.എഫ്.- പ്ലസ് )യ്ക്ക് ലഭിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പദ്ധതിപ്രകാരം സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ സമിതി യുടെ പരിശോധനകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ഒ.ഡി. എഫ്. പ്ലസ് ഗ്രേഡ് നല്‍കുന്നത്. കഴിഞ്ഞ ദിവസമാണ് ഈ അംഗീകാരം ലഭിച്ചത്. വൃത്തി യുള്ള പൊതു ശൗചാലങ്ങള്‍, പൊതു നിരത്തുകള്‍, പൊതുജനങ്ങളില്‍ നിന്നുമുള്ള വിവരശേഖരം എന്നിവയാണ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റിനായി പരിഗണിക്കുക. 2018 ല്‍ നഗരസഭയ്ക്ക് ഒ.ഡി.എഫ്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. എല്ലാവീടുകളിലും ശൗചാലയ ങ്ങളുണ്ടായിരിക്കണമെന്നതാണ് ഇതിനുള്ള മാനദണ്ഡം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭയില്‍ വിവിധ ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. കേന്ദ്ര – സംസ്ഥാനസര്‍ക്കാ രിന്റെയും നഗരസഭ യുടെയും ഫണ്ടുപയോഗിച്ചാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. ഇപ്രകാരം പൊതു ഇടങ്ങളില്‍ ജനങ്ങള്‍ക്കായി ശൗചാലയങ്ങള്‍ നിര്‍മിച്ചു. നഗരസഭാ ബസ് സ്റ്റാന്‍ഡ്, കോട തിപ്പടി ബസ് കാത്തിരിപ്പുകേന്ദ്രത്തിന് സമീപം എന്നിവിടങ്ങളിലാണ് പൊതുശൗചാ ലയങ്ങളുള്ളത്. സ്വച്ഛ് ഭാരത് മിഷന്‍ അര്‍ബന്‍ സമിതി നിര്‍ദേശിക്കുന്ന തരത്തിലുള്ള ശുചിത്വസംവിധാനങ്ങളുമുണ്ടായിരിക്കണം. ഒരു കിലോ മീറ്റര്‍ ചുറ്റളവിനുള്ളിലായി രിക്കണം ഇത്തരം ശൗചാലയങ്ങള്‍ നിര്‍മിക്കേണ്ടത്. കൈകഴുകാനുള്ള വാഷ് ബേസ് മുതല്‍ കൈ തുടക്കാനുള്ള സംവിധാനവും മുഖംനോക്കാനുള്ള കണ്ണാടിവരെ ഇതിലു ണ്ടായിരിക്കണം.
