മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ലാ തല അധ്യാപക കലോത്സവം കെ.ടി.എം. എ.എല്‍. പി. സ്‌കൂളില്‍ നടന്നു. നാടോടി നൃത്തം, ഉപന്യാസ രചനകള്‍, ചിത്ര രചനകള്‍, ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങള്‍, മാപ്പിളപ്പാട്ട്, ലളിത ഗാനം, സിനിമാഗാനം, സംഘഗാനം, കവി താലാപനം തുടങ്ങിയ മത്സരങ്ങള്‍ നടന്നു.ഇന്ന് തീരാത്ത ചില ഇനങ്ങള്‍ ചൊവ്വാഴ്ച കൂടി നടക്കും. ഓരോ ഇനത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടുന്നവരെ ഈ മാസം 14ന് പട്ടാമ്പിയില്‍നടക്കുന്ന ജില്ലാ തല മത്സരത്തില്‍ പങ്കെടുപ്പിക്കും. കലോത്സവം ഡോ. സുഷമ ബിന്ദു ഉദ്ഘാടനം ചെയ്തു. സബ്ജില്ലാ പ്രസിഡന്റ് ടി.ആര്‍. രജനീഷ് അധ്യക്ഷനാ യി. നേതാക്കളായ പി.എം. മധു, കെ.കെ. മണികണ്ഠന്‍, ജി.എന്‍. ഹരിദാസ്, എ.മുഹമ്മദാ ലി, പി.യൂസഫ്, മിനി ജോണ്‍,പ്രേമാനന്ദന്‍, ഗോപാലകൃഷ്ണന്‍, ടി.പി.സഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!