മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ പുതിയ കെട്ടിട നിര്‍മാണം തുടങ്ങി. കിഫ്ബി ഫണ്ടില്‍ നിന്നും ഒരു കോടി മുപ്പത് ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കു ന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍മാണോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യ ക്ഷരായ ഹംസ കുറുവണ്ണ, കെ.ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സി.പി.പുഷ്പാനന്ദ്, റജീന, യൂസഫ് ഹാജി, രാധാകൃഷ്ണന്‍, ഹസീന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധി കളായ അസീസ് ഭീമനാട്, മുജീബ് പെരിമ്പിടി, ബിജു നെല്ലമ്പാനി, സദഖത്തുള്ള പടല ത്ത്, പ്രധാന അധ്യാപകന്‍ നാരായണന്‍ മാസ്റ്റര്‍, പി.ടി.എ. പ്രസിഡന്റ് സക്കീര്‍ മുല്ലക്കല്‍, വൈസ് പ്രസിഡന്റ് കെ.പി.അഷ്‌റഫ്, എം.പി.ടി.എ. പ്രസിഡന്റ് സുല്‍ഫത്ത്, എക്‌സി ക്യുട്ടിവ് അംഗങ്ങളായ പി.ഖാലിദ്, സമദ് പൂവ്വക്കോടന്‍, ഷമീര്‍ നമ്പിയത്ത്, മുഹസിന, അജീന, ഷമീറ, സ്റ്റാഫ് സെക്രട്ടറി സഹീറ ബാനു, എസ്.ആര്‍.ജി. കണ്‍വീനര്‍ മനോജ് ചന്ദ്രന്‍, മണ്ണാര്‍ക്കാട് നഗരസഭ എ.ഇ. അന്‍സാര്‍, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി എഞ്ചിനീയര്‍മാരായ ജിന്‍ഷിത്ത്, മുഫീദ്, സൈറ്റ് ലീഡര്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു.