കോട്ടോപ്പാടം : നിയന്ത്രണം തെറ്റി ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കൊമ്പംവളവില്‍ വ്യാഴാഴ്ച രാത്രി 12നാണ് സംഭവം. ഒറ്റപ്പാലം മൈലുംപുറം താഴത്തേതില്‍ വാസുവിന്റെ മകന്‍ സുരേഷ് ബാബു (42) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. അപകടസമയത്ത് മഴയുണ്ടായിരുന്നു. സുരക്ഷാവേലിയില്‍ ഇടിച്ച് മറിഞ്ഞ ലോറിയുടെ കാബിനിലേക്ക് വേലിയുടെ ഇരുമ്പുപാളി തുളച്ചു കയറുകയും ചെയ്തിരുന്നു. ഡ്രൈവര്‍ ക്യാബിനില്‍ കുടുങ്ങി. അപകട വിവരം അറിഞ്ഞ് പൊലിസ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍, നാട്ടുകാര്‍,ആംബുലന്‍സ് ഡ്രൈവര്‍മാര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം നടത്തി. ഒന്നരമണിക്കൂര്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവി ലാണ് ഡ്രൈവറെ പുറത്തെടുത്ത് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയിലെത്തിച്ചത്. ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം തടസപ്പെട്ടു.
