പാലക്കാട്: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണകപ്പ് നിലവിലെ ജേതാക്കളായ കോഴിക്കോട് ജില്ലയില്‍നിന്ന് ആതിഥേയ ജില്ലയായ കൊല്ല ത്തേക്ക് കൊണ്ടുപോകുന്ന ഘോഷയാത്രക്ക് നാളെ പാലക്കാട് ജില്ലയില്‍ സ്വീകരണം നല്‍കും.രാവിലെ 11 ന് മലപ്പുറത്ത് നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്ന സ്വര്‍ണകപ്പ് കൊപ്പം, നരിപറമ്പ് ജി.യു.പി.എസില്‍ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സ്വീകരണ സ്ഥലമായ പട്ടാമ്പി ഗവ. ഹൈ സ്‌കൂളില്‍ എത്തിക്കും.മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ., ജനപ്രതിനിധികള്‍, സാം സ്‌കാരിക പ്രവര്‍ത്തകര്‍, പി.ടി.എ പ്രതിനിധികള്‍ പൂര്‍വവിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുക്കും. സ്വീകരണ പരിപാടികള്‍ക്ക് ശേഷം ചെറുതുരുത്തി ഗവ. ഹൈ സ്‌കൂളില്‍ വച്ച് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തൃശൂര്‍ ജില്ലാ ഉപവിദ്യാഭ്യാ സ ഉപഡയറക്ടര്‍ക്ക് സ്വര്‍ണകപ്പ് കൈമാറും. ഘോഷയാത്ര ബുധനാഴ്ച കൊല്ലാം ആശ്രാ മം മൈതാനത്ത് എത്തും. വ്യാഴാഴ്ച മുതല്‍ തുടങ്ങുന്ന കലോത്സവത്തില്‍ ജില്ലയില്‍ 236 ഇനങ്ങളിലായി അപ്പീലിലൂടെ 26 കുട്ടികള്‍ ഉള്‍പ്പെടെ ആകെ 634 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.