അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന്റെ കീഴിലുള്ള രോഗി കള്‍ക്ക് ഉപയോഗിക്കുന്നതിനായി പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ ഓക്‌സിജന്‍ കോ ണ്‍സന്‍ട്രേഷന്‍ മെഷീന്‍ കൈമാറി. ഒരു ലക്ഷം രൂപയോളം വിലമതിക്കുന്ന യന്ത്രം വൈദ്യുതിയുടെ സഹായത്തോടെ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നതാണ്. മൗലാന ഹോ സ്പിറ്റല്‍ മാനേജ്‌മെന്റ് പ്രതിനിധി വി.കെ.അബൂബക്കറില്‍ നിന്നും ഓക്‌സിജന്‍ കോണ്‍ സന്‍ട്രേഷന്‍ മെഷീന്‍ പാലിയേറ്റിവ് കെയര്‍ ക്ലിനിക് ഭാരവാഹികളായ ജനറല്‍ സെക്രട്ട റി റഹീസ് എടത്തനാട്ടുകര, അലനല്ലൂര്‍ പഞ്ചായത്ത് അംഗവും ക്ലിനിക് ഭാരവാഹിയു മായ അലി മഠത്തൊടി, അനീസ് മുറിയന്‍കണ്ണി, അലി പടിഞ്ഞാറപ്പള്ള തുടങ്ങിയവര്‍ ഏറ്റുവാങ്ങി.