മണ്ണാര്‍ക്കാട് : ആരോഗ്യരംഗത്തെ കേരളത്തിന്റെ മാറ്റം കോവിഡ് കാലത്ത് കാണാനാ യെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തിലും ജന ങ്ങള്‍ക്ക് ഒപ്പം നിന്ന് അതിനെ മറികടന്ന സര്‍ക്കാരാണിതെന്നും മന്ത്രി പറഞ്ഞു. കിനാ തി മൈതാനത്ത് നടന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലതല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
2024 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ അതിദരിദ്രരിരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവി ല്‍ അട്ടപ്പാടിയിലെ രണ്ടായിരത്തോളം പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്യാന്‍ കഴിഞ്ഞു. കോട്ടോപ്പാടം, പയ്യനടം തുടങ്ങി നികുതി അടയ്ക്കാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ വനം വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തി നികുതി അടയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാ ണെന്നും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ സര്‍ക്കാര്‍ നവകേരളം സൃഷ്ടിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2018 ലെ പ്രളയം മണ്ണാര്‍ക്കാടിനെയും അട്ടപ്പാടിയേയും ഉള്‍പ്പെടെ സംസ്ഥാനത്തെ പിടി ച്ചുകുലുക്കിയെങ്കിലും കേരളത്തെ തിരിച്ചുപിടിച്ചത് ഇച്ഛാശക്തിയിലൂടെയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കിഫ്ബി വഴി 82,000 കോടി രൂപ വികസനത്തിനായി മാറ്റിവച്ചുവെന്നും ഇതില്‍ കുറഞ്ഞ സമയത്തിനകം 32,000 കോടി ചെലവഴിച്ച് കഴിഞ്ഞ തായും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജനമനസ്സുകളിലൂടെ യാത്ര ചെയ്യുകയാണ്. കുടിശ്ശിക യായി ഉണ്ടായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കൊടുത്തു തീര്‍ക്കുകയും പെന്‍ഷന്‍ വീടു കളില്‍ എത്തിയ്ക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വര്‍ഷ ക്കാലയളവില്‍ 57,603 കോടി 44 ലക്ഷം രൂപ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്തു വെന്നും ക്ഷേമ പെന്‍ഷന്‍ ഇനിയും വര്‍ദ്ധിപ്പിക്കുമെന്നും ഇത് ജനങ്ങളുടെ സര്‍ ക്കാരാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.