മണ്ണാര്‍ക്കാട് : പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ബോധ്യമുള്ളതു കൊണ്ടാണ് ജനങ്ങള്‍ നിവേദനങ്ങളുമായി നവകേരള സദസ്സിലെത്തുന്നതെന്ന് ജലസേചന-ഭൂഗര്‍ഭ ജല-ജല വിതരണ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കിനാതി മൈതാനിയില്‍ നടന്ന മണ്ണാര്‍ക്കാട് നിയോജകമണ്ഡലതല നവകേരള സദസ്സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സമസ്ത മേഖലകളെയും പരിഗണിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നട പ്പാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും എല്ലാ ജനങ്ങളെയും ഒരു മിച്ച് കാണുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അന്താ രാഷ്ട്ര നിലവാരത്തിലേക്ക് സംസ്ഥാനത്തെ സര്‍വകലാശാലകളും കോളെജുകളും മാ റ്റാന്‍ സര്‍ക്കാരിന് സാധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഏത് വിഷയവും പഠിക്കാവുന്ന സാഹ ചര്യം സംസ്ഥാനത്ത് ഉണ്ടായെന്നും മന്ത്രി കൂടിച്ചേര്‍ത്തു. ആരോഗ്യ രംഗത്ത് വലിയ മാറ്റ മാണ് ഇക്കാലത്ത് ഉണ്ടായത്. വികസനമില്ലാത്ത ഒരു മേഖലയുമില്ലെന്നും മന്ത്രി പറഞ്ഞു.
ലോക് ഡൗണ്‍ കാലത്ത് എല്ലാവരെയും ചേര്‍ത്ത് പിടിച്ച സര്‍ക്കാരാണിതെന്നും കോവി ഡ് കാലത്ത് സംസ്ഥാനത്ത് എവിടെയും പട്ടിണി ഉണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 23 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. മൂന്ന് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. യുവാക്കളെ നൈപുണ്യ വികസനത്തിലൂടെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിലൂടെ നെ ല്‍കൃഷി ഉയര്‍ത്തിക്കൊണ്ടുവരാനും തരിശുഭൂമി കൃഷിയോഗ്യമാക്കാനും സാധിച്ചെ ന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.