മണ്ണാര്‍ക്കാട് : ദേശീയ യുവജനദിനാഘോഷത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവ ജന കമ്മിഷന്‍ യുവജനങ്ങള്‍ക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബറില്‍ കണ്ണൂരിലാണ് മത്സരം. അഞ്ച് മിനിറ്റാണ് സമയം ലഭിക്കുക. വിഷയം അഞ്ച് മിനിറ്റ് മുമ്പ് നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ള 18 നും 40 നും മധ്യേ പ്രായമുള്ള യുവജനങ്ങള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡേറ്റ official.skyc@gmail.com ലോ വികാസ് ഭവനി ലുള്ള കേരള സംസ്ഥാന യുവജന കമ്മിഷന്‍, വികാസ് ഭവന്‍, പി.എം.ജി, തിരുവനന്ത പുരം-33 ല്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കാം. ഡിസംബര്‍ 10 വരെ അപേക്ഷി ക്കാം. ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും രണ്ടാം സ്ഥാനത്തിന് 10,000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും ലഭിക്കും. ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. ഫോണ്‍: 8086987262, 0471-2308630.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!