കല്ലടിക്കോട് : ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ഐ.ടി.എച്ച്. ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന സന്ദേശവുമായി റാലിയും ആരോഗ്യ സെമിനാറും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന് മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റോംസ് വര്‍ഗീസ് സെമിനാറില്‍ വിഷയാവതരണം നടത്തി.വൈസ് പ്രസിഡന്റ് കോമള കുമാരി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച്. ജാഫര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്.ഷിനോജ്, ജുബിന്‍.കെ.ജോസ്, ആര്.രമ്യ എന്നിവര്‍ സംസാരിച്ചു.