കാഞ്ഞിരപ്പുഴ : കുടുംബശ്രീ പട്ടികവര്‍ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി 11 സംരഭക യൂനിറ്റുകള്‍ക്ക് ഉപജീവന ഉപകരണങ്ങളും യൂത്ത് ക്ലബിന് കളി ഉപകരണങ്ങ ളും വിതരണം ചെയ്തു. കാഞ്ഞിരപ്പുഴ വെറ്റിലച്ചോല ഊരില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സതിരാമരാജന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മിനി മോള്‍ അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ പ്രദീപ് മാസ്റ്റര്‍, പഞ്ചായത്ത് അംഗ ങ്ങളായ പ്രദീഷ്, ഷാജഹാന്‍, കുടുംബശ്രീ പട്ടികവര്‍ഗ ജില്ലാ പ്രോഗ്രാം മാനേജര്‍ ജി. ജിജി ന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ പി.സുമലത, ആര്‍.ഗോപിക, അലീന കുരിയന്‍, കുടുംബശ്രീ മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ ഓമന സുരേഷ്, ശ്രീകല സുരേഷ്, മെന്റര്‍ ജിഷ, ആനിമേറ്റര്‍മാരായ സിന്ധു, വനിത, രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.