പാലക്കാട് : ലോക എയ്ഡ്‌സ് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയായി.’സമൂഹങ്ങള്‍ നയിക്കട്ടെ’ എന്നതാണ് ഈ വര്‍ഷത്തെ ലോ ക എയ്ഡ്‌സ് ദിന സന്ദേശം. എച്ച്.ഐ.വി അണുബാധിതര്‍, അണുബാധ സാധ്യത കൂടിയ പാര്‍ശ്വവത്ക്കരിക്കപ്പെട്ടിട്ടുള്ള ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെ ടുന്ന പുരുഷന്മാര്‍, ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ എന്നിവരെയാണ് സമൂഹങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസ്, ആരോഗ്യ കേരളം എന്നിവരുടെ സംയുയുക്താഭിമുഖ്യത്തി ല്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ഡോ. ആര്‍. ശ്രീലത മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് പി.ഡി. എന്‍.പി. പ്ലസ് പ്രൊജക്റ്റ് കോ-ഡിനേറ്റര്‍ പി. രമേശ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാല ക്കാട് നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. സ്മിതേ ഷ്, പാലക്കാട് നഗരസഭ കൗണ്‍സിലര്‍ അനുപമ നായര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, പാലക്കാട് വനിതാ ശിശു ആശുപത്രി സൂപ്രണ്ട് ഡോ. പ്രേംകുമാര്‍, ജില്ലാ എയ്ഡ്‌സ് നിയന്ത്രണ ഓഫീസര്‍ ഡോ. സി. ഹരിദാസന്‍, സിപി.കെ. പ്ലസ് പ്രസിഡന്റ് ജോസഫ് മാത്യു എന്നിവര്‍ സംസാരിച്ചു. എച്ച്.ഐ.വി, എയ്ഡ്‌സ് പ്രതിരോധ നിയന്ത്രണ മേഖലയില്‍ മികച്ച രീതിയില്‍ സേവനങ്ങള്‍ ചെയ്ത സംസ്ഥാനത്തെ വിവിധ സ്ഥാപന ങ്ങളെ പരിപാടിയില്‍ സമ്മാനം നല്‍കി ആദരിച്ചു. പരിപാടിയില്‍ ജനപ്രതിനിധികള്‍, എച്ച്.ഐ.വി. ബാധിതരുടെ സംഘടന പ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത്‌നിന്നും ആരംഭിച്ച വിളംബര ജാഥ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ആര്‍. വിദ്യ പതാക ഉയര്‍ത്തി. വിവിധ കോളെജുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ്, സ്‌കിറ്റ് എന്നിവയും ജാഥയില്‍ അണിനിരന്നു. കൂടാതെ വയനാട് നാട്ടുകൂട്ടം കുറവരശു കളി അവതരിപ്പിച്ചു.