കോട്ടോപ്പാടം :തലമുറകള്‍ക്ക് അക്ഷര വെളിച്ചമേകിയ കോട്ടോപ്പാടം കൊമ്പം വടശ്ശേ രിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആ ഘോഷ പരിപാടികള്‍ക്ക് വര്‍ണശബളമായ വിളംബര ഘോഷയാത്രയോടെ തുടക്കമാ യി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍്് ബഷീര്‍ തെക്കന്‍ ജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു.പി.ടി.എ പ്രസിഡന്റ് അക്കര ഹമീദ് അധ്യക്ഷനായി. ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടെ സ്റ്റുഡന്റ്‌സ് പൊലിസ് കേഡറ്റുകള്‍, വിദ്യാര്‍ഥികള്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതി നിധികള്‍ തുടങ്ങിയവര്‍ അണിനിരന്നു. പ്രധാനാധ്യാപകന്‍ എസ്.നസീര്‍ ഹുസൈന്‍, സ്വാഗതസംഘം ഭാരവാഹികളായ ഹമീദ് കൊമ്പത്ത്, എ.കെ.കുഞ്ഞയമു, അക്കര മുഹമ്മദ്, എം.വഹീദ്,എ.റഫീഖ്,ജലീല്‍ പൊന്‍പാറ, എ.മുഹമ്മദ് ഉനൈസ്, സി.ടി. ജലീല്‍,സി.ടി.ഹൈദരലി,എം.അബ്ദുറഹ്മാന്‍,കെ.ഹംസപ്പ,പി.സലാം,കെ.രവി,സീനിയര്‍ അസിസ്റ്റന്റ് ബാബുരാജ്,സ്റ്റാഫ് സെക്രട്ടറി അബ്ദുല്‍ നാസര്‍,പി.മന്‍സൂര്‍, സി.എ.ഉഷ, എ.ഷിഹാബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!