മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജക മണ്ഡലങ്ങളില്‍ നടക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് നാളെ ഉച്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഉച്ചയ ക്ക് രണ്ട് മണിക്ക് പാലക്കാട് നിന്നും മുണ്ടൂര്‍ വഴി ചെര്‍പ്പുളശ്ശേരിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ മണ്ണാര്‍ക്കാട് ആര്യമ്പാവ് വഴി ചെര്‍പ്പുളശ്ശേരിയിലേക്ക് പോകണം. ചെര്‍പ്പു ളശ്ശേരിയില്‍ നിന്നും കോങ്ങാട് വഴി പാലക്കാട് പോകേണ്ട വാഹനങ്ങള്‍ കൗട്ടശ്ശേരി വഴി തിരിഞ്ഞ് കല്ലടിക്കോട് വഴി പാലക്കാട്ടേക്ക് പോകണം. പത്തിരിപ്പാലയില്‍ നിന്നും കോ ങ്ങാട് വഴി മുണ്ടൂര്‍ പോകേണ്ട വാഹനങ്ങള്‍ മുച്ചീരി വഴി തിരിഞ്ഞ് ഒമ്പതാം മൈല്‍ വഴി പോകണം. വൈകിട്ട് നാല് മണിക്ക് ശേഷം അട്ടപ്പാടി ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ മണലടി ചെക്‌പോസ്റ്റില്‍ നിന്നും കുന്തിപ്പുഴ ബൈ പാസ് വഴി തിരിഞ്ഞ് പോകേണ്ടതാണ്. അഞ്ച് മണിക്ക് ശേഷം കോഴിക്കോട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആര്യമ്പാവില്‍ നിന്നും ശ്രീ കൃഷ്ണപുരം റോഡിലൂടെ കോങ്ങാട് വഴി പോകണം. ആറ് മണിക്ക് ശേഷം മണ്ണാര്‍ക്കാട് വഴി കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുണ്ടൂരില്‍ നിന്നും കോങ്ങാട് വഴി തിരിഞ്ഞ് പോകേണ്ടതാണ്. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് പോകേണ്ട വാഹനങ്ങ ള്‍ ടിപ്പു സുല്‍ത്താന്‍ റോഡിലൂടെ കോങ്ങാട് വഴി പാലക്കാട് പോകണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!