കാഞ്ഞിരപ്പുഴ: വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് അറുതിയായി ചിറക്കല്‍പ്പടി – കാഞ്ഞി രപ്പുഴ റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് പ്രവൃത്തികള്‍ തുടങ്ങി. ചിറക്കല്‍ പ്പടിയില്‍ നിന്നും അമ്പാഴക്കോട് ഭാഗത്തേക്കാണ് ഇന്ന് മുതല്‍ ആരംഭിച്ചത്. നാളെ പൂര്‍ത്തിയായേക്കും. എട്ട് കിലോ മീറ്റര്‍ ദൂരവും 12 മീറ്റര്‍ വീതിയുമുള്ള റോഡില്‍ ഏഴ് മീറ്റര്‍ വീതിയില്‍ രണ്ട് പാളികളായാണ് ടാര്‍ ചെയ്യുന്നത്. ഏതാണ്ട് അഞ്ചു കിലോ മീറ്റ റോളം നേരത്തെ ഒരു പാളി ടാറിംങ് നടത്തിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരു പാളി ടാറിംങ് കൂടി നടത്തും. രണ്ടാഴ്ചക്കുള്ളില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയാകുമെന്ന് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി അധി കൃതര്‍ അറിയിച്ചു.

അതേ സമയം വര്‍മ്മം കോട് പാലം പണിക്കിടെ കണ്ട പാറപൊട്ടിക്കല്‍ കഴിഞ്ഞെങ്കി ലും കനാലില്‍ നിന്നും ഡാമില്‍ നിന്നും വെള്ളം ചോര്‍ന്നെത്തുന്നത് പ്രതിസന്ധി സൃഷ്ടി ക്കുന്നതായി പരാതിയുണ്ട്. ശേഷി കൂടിയ മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്താണ് പണി നടത്തുന്നത്. വെള്ളം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞാല്‍ ഒരു മാസത്തിനകം പാലം പണി പൂര്‍ത്തിയാകും. കാഞ്ഞിരം ടൗണില്‍ കട്ടവിരിക്കല്‍ ഏതാ ണ്ട് പൂര്‍ത്തിയായെങ്കിലും അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ടൗണിലും പഞ്ചായത്ത് ഓഫിസിന് സമീപത്തുമായെല്ലാം അഴുക്കുചാല്‍ പണി തുടങ്ങാനായിട്ടില്ല. കട്ടവിരിക്കല്‍ കഴിഞ്ഞാല്‍ ഗതാഗതത്തിനായി ഇവിടം ഭാഗികമായി തുറക്കാനാണ് നീക്കം.

കാഞ്ഞിരം പാലത്തിന്റെ അപ്രോച്ച് റോഡ് ടാറിങ്ങും താമസിയാതെ തുടങ്ങും. മഴ പെയ്ത് നനഞ്ഞ മണ്ണ് ഉണങ്ങാന്‍ വൈകിയതാണ് തടസമായത്. മാത്രമല്ല വലിയൊരു കുഴിയും നികത്തേണ്ടതുണ്ട്. പത്ത് ദിവസത്തിനകം അപ്രോച്ച് റോഡിന്റെ ടാറിങും പൂര്‍ത്തിയാക്കും. ചിറക്കല്‍പ്പടി ഭാഗത്ത് ആരംഭിച്ച ടാറിംങ് പ്രവൃത്തികള്‍ കെ.ശാന്ത കുമാരി എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്ദര്‍ശിച്ചു. കെ.ആര്‍.എഫ്.ബി അസി.എക്‌സിക്യുട്ടിവ് എഞ്ചിനീയര്‍ പി.എം.മുഹമ്മദ് റഫീക്ക്, യു.എല്‍.സി.സി.എസ്. പ്രൊജക്ട് മാനേജര്‍ സുനില്‍ പത്മനാഭന്‍ തുടങ്ങിയവരും സന്നിഹിതരായി. വര്‍ഷങ്ങളായി അനിശ്ചിതത്തിലായിരുന്ന റോഡ് നവീകരണ പ്രവൃ ത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റി ഏറ്റെടുത്ത തോടെയാണ് വേഗത്തിലായത്. കഴിഞ്ഞ ആഗസ്റ്റില്‍ കരാര്‍ ഏറ്റെടുത്ത കമ്പനി ഇതിന കം നാല്‍പത് ശതമാനത്തോളം പ്രവൃത്തികള്‍ നടത്തി കഴിഞ്ഞു. ഒമ്പത് മാസമാണ് കരാര്‍ കാലാവധി. പത്തൊമ്പത് കോടി ചെലവിലാണ് റോഡ് നവീകരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!