മണ്ണാര്‍ക്കാട് : സഹകരണ മേഖലയില്‍ നടപ്പാക്കിയ നവകേരളീയം കുടിശ്ശിക നിവാര ണം – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. പദ്ധതിയുടെ ആനുകൂല്യം പരമാവധി സഹകാരികള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് സമയം നീട്ടിയതെന്ന് സഹകരണം – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും കുടിശ്ശിക കുറക്കുന്നതിനും കൃത്യമായ വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിച്ച് പ്രാഥമിക സംഘ ങ്ങളെ/ബാങ്കുകളെ കുടിശ്ശിക രഹിത സംഘങ്ങള്‍ / ബാങ്കുകളാക്കി മാറ്റുന്നതിനും വായ്പക്കാര്‍ക്ക് ആശ്വാസമാവുന്നതിനുമാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി രണ്ടാം ഘട്ടം നവംബര്‍ 1 മുതല്‍ 30 വരെ നടപ്പിലാക്കിയിരുന്നത്. ഇതാണ് ഒരു മാസത്തേക്ക് കൂടി നീട്ടിയത്. പദ്ധതി പ്രകാരം പലിശയില്‍ പരമാവധി 50 ശതമാനം വരെ ഇളവ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഈ പദ്ധതി പ്രകാരം സാധാരണ പലിശ നിരക്കിലാണ് പലിശ കണക്കാക്കുന്നത്. മരണ പ്പെട്ടവര്‍ക്കും മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഇളവ് നല്‍കുന്നതിനുള്ള വ്യവ സ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രത്യേകം ഇളവ് നല്‍കുന്നതിനുള്ള വ്യവസ്ഥകളുമുണ്ട്. പലകാരണങ്ങളാല്‍ വായ്പ തിരിച്ചട യ്ക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി ഇളവുകളോടെ വായ്പകണക്കുകള്‍ അവസാ നിപ്പിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടുത്താമെന്ന് മന്ത്രി പറഞ്ഞു.