അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് പ്രദേശത്ത് പ്രവര്‍ത്തനരഹിതമായ തെരുവു വിളക്കുകള്‍ പുന:സ്ഥാപിക്കുകയും ആവശ്യമായ ഇടങ്ങളില്‍ പുതിയത് സ്ഥാപിക്കണ മെന്നും ആവശ്യം. ഇത് സംബന്ധിച്ച് ഡി.വൈ.എഫ്.ഐ മുണ്ടക്കുന്ന് യൂനിറ്റ് അലനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിവേദനം നല്‍കി. തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാ ത്തതിനാല്‍ രാത്രികാലങ്ങളിലെ വാഹനയാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ പ്രയാസം നേരിടുന്നതായി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ സ്വീകരിച്ച് വരു ന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചതായി ഡി.വൈ.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു. എം.ജംഷീര്‍, സി.അന്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!