മണ്ണാര്‍ക്കാട് : ജനങ്ങളുടെ പൊതുവായ പ്രശ്‌നങ്ങള്‍ വീട്ടുമുറ്റ യോഗങ്ങളില്‍ ചര്‍ച്ച ചെ യ്യാനും അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി പരിഗണിച്ച് നടപടികള്‍ സ്വീകരി ക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. നവകേരള സദസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം. പരാമവധി ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം. നവകേരള സദ സുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങളെ കുറിച്ചും പരാതികള്‍ ബൂത്ത്തലം മുതല്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതിനെ കുറിച്ചും മന്ത്രി സംസാരിച്ചു. ഓഫിസ് മേലധികാരികളെ ഉള്‍പ്പെടുത്തി അടുത്ത ദിവസം തന്നെ അട്ടപ്പാടിയിലേത് അഗളിയിലും, മണ്ണാര്‍ക്കാട് മേഖലയില ഓഫിസുകളുടേത് മണ്ണാര്‍ക്കാട് വെച്ചും യോഗം ചേരാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ ചേര്‍ ന്ന യോഗം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ജോസ് ബേബി അധ്യക്ഷനായി. സബ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ, വൈ സ് ചെയര്‍മാന്‍ പി.കെ.ശശി, ജോയിന്റ് കണ്‍വീനര്‍ കെ.മോഹന്‍കുമാര്‍, ടി.കെ. സുബ്ര ഹ്മണ്യന്‍, അബ്ദുള്‍ അസീസ്, ശെല്‍വന്‍, സദക്കത്തുള്ള പടലത്ത് ,സി.വിനോദ് സംസാരി ച്ചു.