അലനല്ലൂര്‍ : തണല്‍ ഫോസ്റ്റര്‍ കെയര്‍ എടത്തനാട്ടുകര ഏരിയ കുടുംബസംഗമം കോട്ടപ്പ ള്ള സലഫി സെന്ററില്‍ നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. തണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ പി.മൂസ സ്വലാഹി അധ്യക്ഷനായി. പ്രൊജ ക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എ.ഷമീം പദ്ധതി വിശദീകരണം നടത്തി. ഇഫക്ടീവ് പാരന്റി ങ് സെഷനില്‍ വളവന്നൂര്‍ അല്‍ഫിത്വറ പ്രീ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷറീന നാസര്‍ ക്ലാ സെടുത്തു. വിദ്യാര്‍ഥികള്‍ക്കുള്ള മോട്ടിവേഷന്‍ സെഷനില്‍ പി.ഷമീന്‍ തിരുവിഴാംകു ന്ന് ക്ലാസ് നയിച്ചു. കെ.എന്‍.എം എടത്തനാട്ടുകര മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, സൗത്ത് മണ്ഡലം സെക്രട്ടറി ഇ.അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ഐ.എസ്.എം ജില്ലാ സെക്ര ട്ടറിവി.സി.ഷൗക്കത്ത് മാസ്റ്റര്‍, എം.ജി.എം ജില്ലാ സെക്രട്ടറി പി.കുഞ്ഞിമ്മ ടീച്ചര്‍, കാപ്പില്‍ നാസര്‍, പി.പി.ബഷീര്‍ മാസ്റ്റര്‍, ഞറളന്‍ ഹംസ, മംഗലത്ത് റസാഖ്, ഒ.പി.മരക്കാര്‍, ടി. ഉണ്ണീന്‍കുട്ടി, പാറക്കല്‍ ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു. തണല്‍ ഏരിയ കോര്‍ഡി നേറ്റര്‍ പി.പി.സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ സി.യൂസഫ് ഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!