കല്ലടിക്കോട് : കൃഷിക്കാര്‍ക്ക് ജീവിതസുരക്ഷ ഉറപ്പാകാതെ നാടിന് രക്ഷയില്ലെന്നും രാജ്യം അഭിവൃദ്ധിപ്പെടേണ്ടത് കാര്‍ഷിക മുന്നേറ്റത്തിലൂടെയാവണമെന്നും കേരഫെഡ് ചെയര്‍മാന്‍ വി.ചാമുണ്ണി പറഞ്ഞു. കല്ലടിക്കോട് കള്ളിയത്തൊടി കെട്ടിടത്തില്‍ പ്രവര്‍ ത്തിക്കുന്ന കനിനിറവ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും പച്ച തേങ്ങ സംഭരണ കേന്ദ്ര പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുക യായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് എവിടെയും മുന്‍ഗണനയാണ് വേണ്ടത്, അവഗണ നയല്ല. രാജ്യത്തിന്റെ നിലനില്‍പ്പിനും ഭക്ഷ്യ സുരക്ഷക്കും വേണ്ടി കഠിനാധ്വാനം ചെ യ്യുന്ന കര്‍ഷകരാണ് ഈ നാടിന്റെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു.
കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ അധ്യക്ഷനായി. കനിനിറവ് വൈസ് ചെയര്‍മാന്‍ സിജു കുര്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എല്‍ ആര്‍ മുരളി, കെ. കോമളകുമാരി, കെ സി ഗിരീഷ്,എച്ച്.ജാഫര്‍, കെ ജയശ്രീ,ഓമന രാമചന്ദ്രന്‍,കെ കെ ചന്ദ്രന്‍,രാധിക കെയു, നസീര്‍ ടി കെ,അര്‍ച്ചന മുരളി,പി സാജിദലി, മഞ്ജുഷ,എന്‍ കെ നാരായണന്‍കുട്ടി,എം കെ മുഹമ്മദ് ഇബ്രാഹിം, മണികണ്ഠന്‍ വെട്ടത്ത്, അനില്‍,പ്രദീപ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. കനി നിറവ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ പി.ശിവദാസന്‍ സ്വാഗതവും സിഇഒ അസ്ഹറുദ്ദീന്‍ നന്ദിയും പറഞ്ഞു.