പാലക്കാട് : ജില്ലയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്ന കിഫ്ബി, കില തുടങ്ങിയ നിര്‍വഹണ ഏജന്‍സികളുടെ സാന്നിധ്യം ജില്ലാ വികസന സമിതി യോഗത്തില്‍ ഉറപ്പാ ക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. വെള്ളിനേഴി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തികളുടെ പ്രികണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ് ഡിസൈ ന്‍ കിഫ്ബിക്ക് നല്‍കിയതായി വിദ്യാകിരണം കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് പി. മമ്മിക്കുട്ടി എം.എല്‍.എ നിര്‍ദേശം നല്‍കി. ഷൊര്‍ണൂര്‍ – കൊച്ചിന്‍ പാലം റോഡ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട റെസ്റ്റൊ റേഷന്‍ പ്രവര്‍ത്തികള്‍ ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് പൊതുമരാ മത്ത് റോഡ് വിഭാഗം ഇ.ഇ, ഷൊര്‍ണൂര്‍ വാട്ടര്‍ അതോരിറ്റി, എം.എല്‍.എ എന്നിവരെ ഉള്‍പ്പെടുത്തി യോഗം ചേരുന്നതിന് ജില്ലാ കലക്ടര്‍ക്ക് എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്‌സിന്‍, കെ. ബാബു എന്നിവര്‍ നിര്‍ദേശം നല്‍കി.
ലക്കിടി – പേരൂര്‍ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കണം: അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ
ലക്കിടി – പേരൂര്‍ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ കുടിവെള്ളമെത്തുന്നില്ലെന്നും പ്രസ്തുത ഇടങ്ങളില്‍ വെള്ളം എത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെ ന്നും കെ. പ്രേംകുമാര്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായി തി രിച്ച് വെള്ളമെത്തിക്കണമെന്നും എം.എല്‍എ ആവശ്യപ്പെട്ടു. വേനല്‍മഴയും കാറ്റും മൂ ലം കൃഷിനാശം സംഭവിച്ചതിന്റെ ധനസഹായത്തിനുള്ള അപേക്ഷ എയിംസ് പോര്‍ട്ട ലീലൂടെ അംഗീകരിച്ച് പരിഗണിച്ച് വരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറി യിച്ചു. നിലവില്‍ 774 അപേക്ഷകളാണ് പരിഗണിച്ചിട്ടുള്ളത്. 89 ലക്ഷം രൂപ അനുമതി യായിട്ടുണ്ട്. ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ബാച്ചുകളായി തുക നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ശ്രീകൃഷ്ണപുരം ബാപ്പുജി പാര്‍ക്ക് നവീകരണ പ്രവര്‍ത്തി കള്‍ക്കായി നവംബര്‍ 15 നകം ഡി.പി.ആര്‍ സമര്‍പ്പിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, എം.എല്‍.എമാരായ കെ. ബാബു, കെ.ഡി പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, എ. പ്ര ഭാകരന്‍, അഡ്വ. കെ. പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതി നിധി എസ്. വിനോദ് ബാബു, രമ്യ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതിനിധി എസ്.എം.കെ തങ്ങള്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്‍. കെ ശ്രീലത, എ.ഡി.എം കെ. മണികണ്ഠന്‍, ആര്‍.ഡി.ഒ ഡി. അമൃതവല്ലി, സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.