പാലക്കാട് : മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി പൊതു ഇടങ്ങളിലും ഓഫീസുകളിലും മാലിന്യസംസ്‌കരണം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പടെ കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടാവ രുത്. ജൈവ അജൈവ മാലിന്യങ്ങള്‍ കൃത്യമായി വേര്‍തിരിച്ച് ബിന്നുകളില്‍ നിക്ഷേപി ക്കണം. ഹരിതകര്‍മ സേനയ്ക്ക് എടുക്കാന്‍ കഴിയുന്ന രീതിയില്‍ മാലിന്യം വേര്‍തിരിച്ച് നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സിവില്‍ സ്‌റ്റേഷന്‍ പരിസരത്തും ഓഫീസുക ള്‍ക്ക് മുന്‍പിലും മാലിന്യം കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. മാലിന്യസംസ്‌കരണവും ശുചിത്വവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിവ്യൂ നട ത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ യോഗത്തില്‍ ആവശ്യപ്പെട്ടു.

പച്ചത്തേങ്ങ സംഭരണത്തിന് സഹകരണ ബാങ്കുകളുമായി യോഗം ചേരണം: മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ

പച്ചത്തേങ്ങ സംഭരണവുമായി ബന്ധപ്പെട്ട് സഹകരണ സ്ഥാപനങ്ങളെയും എം.എല്‍.എ മാരെയും ഉള്‍പ്പെടുത്തി യോഗം ചേരണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ പ്രിന്‍സി പ്പല്‍ കൃഷി ഓഫീസര്‍ക്ക് യോഗത്തില്‍ നിര്‍ദേശം നല്‍കി. പട്ടാമ്പി സഹകരണ ബാങ്ക് മുതുതലയില്‍ പച്ചത്തേങ്ങ സംഭരണം ആരംഭിക്കാന്‍ പോകുകയാണെന്നും ഇത്തരത്തി ല്‍ സന്നദ്ധരായ മറ്റ് ബാങ്കുകളെ കൂടി ഇതിനായി കൂട്ടിച്ചേര്‍ക്കുന്നതിന് ആലോചിക്കാവു ന്നതാണെന്നും എം.എല്‍.എ പറഞ്ഞു. ജില്ലയില്‍ ഇതുവരെ 85 മെട്രിക് ടണ്‍ പച്ചത്തേങ്ങ സംഭരിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

ലക്ഷം വീടുകളുടെ പുനരുദ്ധാരണം: ഗുണഭോക്താക്കളുടെ ലിസ്റ്റ് തയ്യാറാക്കണം

ലക്ഷം വീടുകള്‍ ഒറ്റവീടുകളാക്കി നിര്‍മിക്കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ആ വശ്യപ്പെട്ടു. ലൈഫ് മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എസ്. സി, എസ്.ടി വകുപ്പുകള്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ഒരു മാസത്തിനകം ലഭ്യമാ ക്കണമെന്ന് ജോയിന്റ് ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തില്‍ പൂട്ടിക്കിടക്കുന്ന തോട്ടം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി നല്‍കുന്ന തിന് അര്‍ഹരായ തൊഴിലാളികളെ കണ്ടെത്തി ആനുകൂല്യം നല്‍കുമെന്ന് ജില്ലാ ലേബ ര്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. മലമ്പുഴ കേന്ദ്രീകരിച്ചുള്ള തോട്ടം തൊഴിലാളിക ള്‍ക്ക് ഗ്രാറ്റുവിറ്റി ലഭ്യമാക്കുന്നതിന് സിറ്റിങ് നടത്തി അര്‍ഹരെ കണ്ടെത്തി ലഭ്യമാക്കുന്ന തിന് തീരുമാനമെടുക്കാമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!