കോട്ടോപ്പാടം : കാന്‍സര്‍ ബാധിതരുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചു വരുന്ന സാഹ ചര്യത്തില്‍ കാന്‍സര്‍ രോഗത്തിന്റെ ഉറവിടം നശിപ്പിക്കുന്നതിനും ഇല്ലാതാക്കുന്നതിനു വേണ്ടിയും കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ കാന്‍ സര്‍ സാധ്യത പഠനം നടത്തണമെന്നാവശ്യപ്പെട്ട് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്ക് നിവേദനം നല്‍ കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, വികസനകാര്യ ചെയര്‍പേഴ്‌സണ്‍ റഫീന റഷീദ്, വാര്‍ഡ് മെമ്പര്‍മാരായ സുബൈര്‍.സി.കെ, നാസര്‍.ഒ, അബൂബക്കര്‍ നാല കത്ത്, സലാം, പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ മുഹമ്മദ് സക്കീര്‍, റഹീസ് എട ത്തനാട്ടുകര, അലി മഠത്തൊടി, അലി പടിഞ്ഞാറപള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
