മണ്ണാര്‍ക്കാട് : ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന വോട്ടര്‍മാരുടെ എ ണ്ണം 1500 ആയി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിധി നിര്‍ണയിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് ചങ്ങ ലീരി എ.യു.പി സ്‌കൂളില്‍ ഉണ്ടായിരുന്ന ഏഴു ബൂത്തുകളില്‍ 70, 72 എന്നീ ബൂത്തുകളില്‍ വോട്ടര്‍മാരുടെ എണ്ണം താരതമ്യേന കുറവായതിനാലും (രണ്ടും ചേര്‍ത്ത് ആകെ 1157 പേര്‍) ഇവയുടെ പോളിങ് പ്രദേശം പരസ്പരം ചേര്‍ന്ന് കിടക്കുന്നതായതിനാലും എല്ലാവ രുടെയും സൗകര്യാര്‍ത്ഥം ഈ ബൂത്തുകള്‍ ഒന്നാക്കി മാറ്റുന്നതിന് ശിപാര്‍ശയും നല്‍കി യിരുന്നു. ഇപ്രകാരം രണ്ടു ബൂത്തുകള്‍ ഒന്നിപ്പിച്ചതിനാല്‍ മണ്ണാര്‍ക്കാട് മണ്ഡലത്തിലെ 181 പോളിങ് സ്റ്റേഷനുകള്‍ 180 ആയും പാലക്കാട് ജില്ലയിലെ മൊത്തം ബൂത്തുകള്‍ 2109 ല്‍ നിന്നും 2108 ആയും മാറിയിട്ടുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡ ലത്തില്‍ ജില്ലാ കലക്ടറും ആലത്തൂര്‍ മണ്ഡലത്തില്‍ എ.ഡി.എമ്മും വരണാധികാരി ആകും.
രണ്ട് വരണാധികാരി വരുന്നത് ഇങ്ങനെ
ഒരു ജില്ലയിലെ എല്ലാ അസംബ്ലി മണ്ഡലങ്ങളും ചേര്‍ന്ന് ഒരു ലോക്സഭ മണ്ഡലം രൂപപ്പെ ടുകയാണെങ്കില്‍ അതിന്റെ റിട്ടേണിങ് ഓഫീസര്‍ ജില്ലാ കലക്ടര്‍ ആയിരിക്കും. പാല ക്കാട് ജില്ലയിലെ നാല് അസംബ്ലി മണ്ഡലങ്ങളും തൃശൂര്‍ ജില്ലയിലെ മൂന്ന് അസംബ്ലി മണ്ഡലങ്ങളും ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിനാല്‍ എ.ഡി.എം ആയിരിക്കും ഇവിടുത്തെ റിട്ടേണിങ് ഓഫീസര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നില വിലുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത്.
